പൂരം കലക്കൽ: എഡിജിപിയുടെ പങ്ക് അന്വേഷിപ്പിക്കാൻ സിപിഐ
തിരുവനന്തപുരം ∙ തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം.ആർ.അജിത്കുമാറിനു പങ്കുണ്ടെന്ന പരാതികൂടി അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് സിപിഐയുടെ പുതിയ ആവശ്യം. ആർഎസ്എസ് കൂടിക്കാഴ്ചയുടെ പേരിൽ അജിത്തിനെതിരെ നടപടി വേണമെന്ന ആവശ്യത്തിലും പിന്നോട്ടില്ല. നാഗ്പുരിൽ നടക്കുന്ന സിപിഐ ദേശീയ നിർവാഹകസമിതി യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കളുടെ കൂടിയാലോചനയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തിൽ മന്ത്രി കെ.രാജൻ പാർട്ടിയുടെ നിലപാട് അറിയിച്ചത്.

പൂരം അലങ്കോലപ്പെട്ട സമയത്തു പ്രഖ്യാപിച്ച പൊലീസ് അന്വേഷണത്തിലെ പരിഗണനാവിഷയങ്ങളല്ല ഇപ്പോൾ ഗൗരവമുള്ള സംശയങ്ങളായി ഉയർന്നുനിൽക്കുന്നത്. പൂരത്തിന്റെ ക്രമീകരണങ്ങളിൽ എഡിജിപി മാറ്റംവരുത്തിയെന്ന വിവരവും അദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ ലഭിക്കാതിരുന്നതും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി സംഭവസ്ഥലത്തു പാഞ്ഞെത്തിയതും പിന്നീടു പുറത്തുവന്ന വിവരങ്ങളായതിനാൽ ഇവയെല്ലാം അന്വേഷിക്കണമെന്ന് സിപിഐ ആവശ്യപ്പെടുന്നു.
എഡിജിപിയും ആർഎസ്എസ് നേതാക്കളും തമ്മിലെ കൂടിക്കാഴ്ച അന്വേഷിക്കുമെന്നു സിപിഐക്കു നൽകിയ ഉറപ്പ് പാലിക്കപ്പെട്ടല്ലോയെന്നു പാർട്ടി ഇപ്പോൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ, അതിന് എൽഡിഎഫ് യോഗം കഴിഞ്ഞ് രണ്ടാഴ്ചയോളം വേണ്ടിവന്നു. എഡിജിപിയുടെ ആർഎസ്എസ് സമ്പർക്കം രാഷ്ട്രീയപ്രശ്നമായതിനാൽ അന്വേഷണം കൂടാതെതന്നെ ഭരണനേതൃത്വം അച്ചടക്കനടപടി എടുക്കണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരുന്നത്. അന്വേഷിക്കുമെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ശേഷം സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു അതിനെ ചോദ്യംചെയ്യുന്ന വിധത്തിൽ ലേഖനമെഴുതിയത് മുന്നണിമര്യാദയ്ക്കു ചേർന്നതല്ലെന്ന അമർഷം സിപിഎമ്മിനുണ്ട്.
സിപിഐ പ്രതീക്ഷ പുലർത്തിയിരുന്ന തൃശൂർ ലോക്സഭാ സീറ്റ് നഷ്ടപ്പെട്ടതിനു പിന്നിൽ അന്തർനാടകങ്ങളുണ്ടെങ്കിൽ പുറത്തുവന്നേതീരൂ എന്ന വാശിയിലാണ് ജില്ലയിലെ പാർട്ടി നേതൃത്വം. ആദ്യഘട്ടത്തിൽ ജില്ലാ നേതൃത്വത്തിന്റെ പരാതി അതേപടി ഏറ്റുപിടിക്കേണ്ടെന്ന ചിന്ത സംസ്ഥാന നേതൃത്വത്തിനുണ്ടായെങ്കിലും എഡിജിപിയുടെ പങ്ക് ചിത്രത്തിലേക്കു വന്നതോടെ അവരും സ്വരം കടുപ്പിച്ചു.