കൊച്ചി∙ ആൾക്ഷാമത്തിന്റെ പേരിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസിലെ ഡോക്ടർമാരെ കൂടുതൽ മണിക്കൂറുകൾ ഡ്യൂട്ടി ചെയ്യാൻ നിർബന്ധിക്കുന്നതു ശരിയല്ലെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) വിധി. രോഗികൾക്കു മികച്ച സേവനം ഉറപ്പാക്കാൻ ഡോക്ടർമാർക്കു മനുഷ്യത്വപരമായ ജോലി സാഹചര്യം ഉറപ്പാക്കണമെന്നു കെഎടി വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടർമാർ 24 മണിക്കൂറിനിടെ 17 മണിക്കൂർ വരെ ജോലി ചെയ്യുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു കെഎടി തിരുവനന്തപുരം ബെഞ്ചിലെ ജുഡീഷ്യൽ മെംബർ പി. വി. ആശയുടെ ഉത്തരവ്. മൂന്നാം ഷിഫ്റ്റ് ഉൾപ്പെടുത്തി ഡ്യൂട്ടി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടർമാരായ മുഹമ്മദ് അഷ്റഫ് തുടങ്ങി 9 പേരാണു ഹർജി നൽകിയത്. 24 മണിക്കൂറിനിടെ 12 മണിക്കൂറിൽ കൂടാത്ത വിധം ഡ്യൂട്ടി പുനഃക്രമീകരിക്കണമെന്നും 3 മാസത്തിനുള്ളിൽ നടപടി പൂർത്തിയാക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. ദീർഘനേരം ജോലി ചെയ്യിക്കുന്നതു കൊടിയ മനുഷ്യാവകാശ ലംഘനമാണെന്ന രാജ്യാന്തര പ്രഖ്യാപനങ്ങളുടെയും കോടതി വിധികളുടെയും ചുവടുപിടിച്ചാണു വിധി.

ADVERTISEMENT

∙ ട്രൈബ്യൂണൽ പറഞ്ഞത്:

ഡോക്ടർമാരുടെ ദീർഘ ഡ്യൂട്ടി ചികിത്സാ നിലവാരത്തെയും രോഗികളുടെ ജീവിതത്തെയും ബാധിക്കും. ഡ്യൂട്ടി സമയത്തിന്റെ കാര്യത്തിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസിലെയും ഹെൽത്ത് സർവീസിലെയും ഡോക്ടർമാർക്കിടയിൽ വിവേചനം പാടില്ല.

ADVERTISEMENT

ആരോഗ്യം മൗലികാവകാശമാണ്. രോഗികളും ഡോക്ടർമാരും ഉൾപ്പെടെ എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.

∙ കേസും വാദങ്ങളും:

ADVERTISEMENT

ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടർമാർക്ക് രാവിലെയും രാത്രിയും 8 ന് ആരംഭിക്കുന്ന രണ്ടു ഷിഫ്റ്റുകളാണുള്ളത്. നൈറ്റ് ഡ്യൂട്ടി ആരംഭിക്കുന്ന ദിവസം പകൽ 8 മുതൽ ഒന്നു വരെ ഒപി ഡ്യൂട്ടി ചെയ്തിട്ടാണു ഡോക്ടർമാർ രാത്രി ജോലിക്കു കയറേണ്ടത്. ഇതുമൂലം 24 മണിക്കൂറിനിടെ 17 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നതിലാണു പരാതി. ഹെൽത്ത് സർവീസിൽ 3 ഷിഫ്റ്റ് ഉണ്ടെന്നും, 24 മണിക്കൂറിനിടെ 12 മണിക്കൂറിലേറെ ഡ്യൂട്ടി പാടില്ലെന്നു മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ ഒപി ഡ്യൂട്ടി കഴിഞ്ഞാൽ നൈറ്റ് ഡ്യൂട്ടി തുടങ്ങുന്നതിനു മുൻപ് 7 മണിക്കൂർ വിശ്രമം കിട്ടുമെന്നും, ഡോക്ടർമാരുടെ എണ്ണം കുറവാണെന്നുമാണ് സർക്കാരും ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടറും ഉൾപ്പെടെ വാദിച്ചത്. ഡോക്ടർമാരുടെ എണ്ണം കൂട്ടുന്നതു സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഹെൽത്ത് സർവീസിലെ ജോലി ഭാരം ഇവിടെയില്ല. എന്നാൽ കേഡർ സ്ട്രെങ്ത് കൂട്ടണമെന്ന ശമ്പള കമ്മിഷൻ ശുപാർശ നടപ്പാക്കിയിട്ടില്ലെന്നും, 2021 ജനുവരി 31വരെ ഇഎസ്ഐ പരിധിയിൽ 5 ലക്ഷത്തോളം ആളുകളുള്ളതിനാൽ സാമ്പത്തിക പ്രതിസന്ധി വാദിക്കുന്നതിൽ കാര്യമില്ലെന്നും ഡോക്ടർമാരുടെ ജോലിഭാരം ചികിത്സാ നിലവാരത്തെ ബാധിക്കുമെന്നും ഹർജിക്കാർ മറുപടി നൽകി.

English Summary:

Don't give extra duty to doctors claiming shortage of staff