കുമരകം ∙ വിദേശികൾ അടക്കം ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തുന്ന കുമരകത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ചോദ്യം ചെയ്യുന്ന അപകടമാണു കഴിഞ്ഞ ദിവസം കൈപ്പുഴമുട്ടിൽ നടന്നത്. കുമരകം– എറണാകുളം പാതയിൽ പുറത്തുനിന്ന് എത്തുന്ന വാഹനങ്ങളാണ് കൂടുതൽ. റോഡിന്റെ സ്വഭാവം മനസ്സിലാകാതെ അപകടത്തിൽപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം റോഡിലെ പ്രധാന പ്രശ്നങ്ങൾ

ADVERTISEMENT

∙ ആവശ്യത്തിന് ദിശാ ബോർഡുകൾ, അപകട മുന്നറിയിപ്പുകൾ, ക്രാഷ് ബാരിയറുകൾ എന്നിവ കുമരകം ടൂറിസം പാതയിൽ ഇല്ല.

∙ പ്രധാന പാതയിൽ വഴിവിളക്കുകൾ പലതും തെളിയുന്നില്ല. വിനോദ സഞ്ചാരികൾ എത്തുന്ന ഇടറോഡുകളിൽ വഴി വിളക്കുകൾ തീരെയില്ല. ഇതുമൂലം രാത്രി അപകടസാധ്യതയേറുന്നു.

∙ പ്രധാന റോഡുകളിൽ നിന്ന് ഇട റോഡുകൾ മനസ്സിലാക്കാൻ പലപ്പോഴും കഴിയാതെ പോകുന്നു. അബദ്ധത്തിൽ പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്കു തിരിയുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടും.

∙ കോട്ടയം – കുമരകം റോഡിന്റെ താഴത്തറ മുതൽ രണ്ടാം കലുങ്ക് വരെയുള്ള ഭാഗത്ത് ഇരുവശത്തും കുറ്റിക്കാട് വളർന്നു റോഡിലേക്കു ഇറങ്ങി നിൽക്കുന്നു. കാൽനടയാത്രക്കാർ അടക്കം റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥ വരുന്നു.

ADVERTISEMENT

∙ റോഡിന്റെ വീതിക്കുറവ്. റോഡരികിലേക്കു വാഹനങ്ങൾ പോയാൽ മറിയാൻ സാധ്യത കൂടുതൽ.

കുമരകം–ചേർത്തല റോഡിൽ കുമരകം ബോട്ട് ജെട്ടിക്ക് സമീപം ദിശാ ബോർഡ് വാഹനം ഇടിച്ച് ചെരിഞ്ഞ നിലയിൽ.

അപകടത്തിലേക്ക് 4 പാലങ്ങൾ

കുമരകം റോഡിലെ 4 പ്രധാന പാലങ്ങളും അവയോടു ചേർന്നു കിടക്കുന്ന റോഡുകളും വഴിയറിയാത്തവരെ അപകടത്തിൽപ്പെടുത്തും. ഈ 4 പാലങ്ങളോടും ചേർന്ന് കായൽ തീരത്തേക്കു പോകുന്ന ഇടറോഡുകളുണ്ട്. വഴി തെറ്റിയാൽ നേരെ ഇടറോഡിൽ എത്തുകയും സമീപത്തെ തോട്ടിലേക്കു മറിയുകയും ചെയ്യും. 

കുമരകത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്താണ് ഈ റോഡുകൾ എല്ലാം. പ്രധാന റോഡിനെയും ഇടറോഡിനെയും തിരിക്കുന്ന മുന്നറിയിപ്പുകൾ ഇവിടെയില്ല.

ADVERTISEMENT

∙ ബോട്ട് ജെട്ടി പാലം: ഈ പാലത്തോട് ചേർന്ന് ബോട്ട് ജെട്ടി– സെന്റ് പീറ്റേഴ്സ് റോഡുണ്ട്. റോഡിലേക്കു തെറ്റായി കയറി മുന്നോട്ട് നീങ്ങിയാൽ തോട്ടിൽ വീഴാൻ സാധ്യത.

∙ കവണാർ പാലം: ഈ പാലത്തോട് ചേർന്ന് കവണാർ– പത്തേക്കർ റോഡുണ്ട്. തെറ്റായി റോഡിലൂടെ മുന്നോട്ടു പോയാൽ കവണാർ തോട്ടിൽ പതിക്കാം.

∙ ചീപ്പുങ്കൽ പാലം: ഈ പാലത്തോട് ചേർന്ന് ചീപ്പുങ്കൽ– മാലിക്കായൽച്ചിറ റോഡുണ്ട്. ഈ റോഡിലൂടെ നേരെ മുന്നോട്ട് ഓടിയാൽ പെണ്ണാർ തോട്ടിലേക്കു വീഴും.

∙ കൈപ്പുഴമുട്ട് പാലം: ഈ പാലത്തോട് ചേർന്നാണ് കൈപ്പുഴമുട്ട്–കായൽച്ചിറ റോഡ്. കഴിഞ്ഞ ദിവസം അപകടം ഉണ്ടായത് ഇവിടെയാണ്. തെറ്റായ ദിശയിൽ എത്തിയ കാർ കൈപ്പുഴയാറ്റിലേക്കു മറിഞ്ഞു. ആറ്റിലേക്കുള്ള ഭാഗത്ത് ബാരിക്കേഡ് ഉണ്ടായിരുന്നെങ്കിൽ കാർ അവിടെ തങ്ങി നിന്നേനെ.

English Summary:

Kaippuzhamuttu car accident

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT