അഴുക്കു നീക്കാൻ ടാങ്കിലിറങ്ങി; തൃശൂരിൽ 2 തൊഴിലാളികള് ശ്വാസം മുട്ടി മരിച്ചു
കൊടകര (തൃശൂർ)∙ആളൂർ കാരൂരിൽ ബേക്കറിയുടെ അഴുക്കുസംഭരണി വൃത്തിയാക്കാൻ ഇറങ്ങിയ 2 ബേക്കറിത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. റോയൽ ബേക്കറിയുടെ പിന്നിൽ ഷെഡിനകത്തായുള്ള കോൺക്രീറ്റ് മാലിന്യ സംഭരണി നിറഞ്ഞതിനാൽ വെള്ളം പമ്പ് ചെയ്തു കളഞ്ഞശേഷം അടിയിൽ അടിഞ്ഞ അഴുക്ക് മാറ്റുന്നതിനായി ഇറങ്ങിയ ആളൂർ വരദനാട് പാണപറമ്പിൽ ജിതേഷ് (43),കാരൂർചൂലിക്കാടൻ സുനിൽ (52) എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ടാങ്കിൽ ആദ്യം ഇറങ്ങിയ ജിതേഷിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ രക്ഷിക്കാനിറങ്ങിയതാണ് സുനിൽ. ചാലക്കുടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ടാങ്കിലേക്ക് ഇറങ്ങിയപ്പോൾ ഇരുവരുടെയും ചലനമറ്റ ശരീരമാണു കണ്ടെത്തിയത്. അകത്ത് ഓക്സിജൻ ഒട്ടും ഇല്ലായിരുന്നുവെന്നും മാലിന്യസംഭരണിയായതിനാൽ വലിയ അളവിൽ വിഷവാതകം ഉറപ്പാണെന്നും ചാലക്കുടി അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.സന്തോഷ് കുമാർ പറഞ്ഞു.
സംഭരണിയിലേക്ക് ഒരാൾക്ക് കഷ്ടിച്ച് ഇറങ്ങാനാകുന്ന ആൾനൂഴിയേ ഉണ്ടായിരുന്നുള്ളൂ. 8 അടി ആഴവും 10 അടി വീതിയും 10 അടി നീളവുമുള്ള കോൺക്രീറ്റ് ടാങ്കിൽ മൂന്ന് അടിയോളം ചെളി നിറഞ്ഞുകിടന്നിരുന്നു. സംഭരണിയുള്ള ഷെഡിലും വായുപ്രവാഹം കുറവായിരുന്നു. മാലിന്യങ്ങൾക്കു മുകളിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും ശരീരം. കയർ കെട്ടി കഠിന പ്രയത്നത്തിലൂടെയാണ് പുറത്തെത്തിച്ചത്. സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല. ബേക്കറി ഉടമ ഈ സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വിശദീകരണം.
ചൂലിക്കാടൻ രാമകൃഷ്ണന്റെയും കോമളത്തിന്റെയും മകനാണ് സുനിൽ. ഭാര്യ: ലിജി. മക്കൾ: സജൽ, സമൽ. പാണപറമ്പിൽ ശിവരാമന്റെയും അംബുജാക്ഷിയുടെയും മകനായ ജിതേഷ് അവിവാഹിതനാണ്. മൃതദേഹങ്ങൾ കുണ്ടായി മറിയം ത്രേസ്യ ആശുപത്രിയിൽ. ഇന്ന് മാള സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.