ഓട്ടോ ചതുപ്പിലേക്ക് മറിഞ്ഞു; ചെളിയിൽ തല താണ ഡ്രൈവർക്ക് ദാരുണാന്ത്യം
വൈക്കം ∙ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തെ ചതുപ്പിലേക്കു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. ആലപ്പുഴ തണ്ണീർമുക്കം കണ്ണങ്കര ഉള്ളാടശേരിൽ യു.വി.ജിബുമോൻ (47) ആണു മരിച്ചത്. ജിബുവിനൊപ്പം ഉണ്ടായിരുന്ന ഭാര്യ സുരമ്യയ്ക്കു (41) സാരമായി പരുക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വെച്ചൂർ - ഇടയാഴം റോഡിൽ കൊടുതുരുത്ത് ഉഴത്തിൽ ഭാഗത്താണ് അപകടം. ജിബുവിന്റെ പ്രമേഹ, ഹൃദ്രോഗ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയശേഷം വീട്ടിലേക്കു മടങ്ങുംവഴി ഓട്ടോ നിയന്ത്രണംവിട്ട് പൂവത്തിക്കരി പാടശേഖരത്തിന്റെ കൃഷി ചെയ്യാത്ത ചതുപ്പിലേക്കു മറിയുകയായിരുന്നു.
സമീപത്തെ ചാലിലേക്കു തെറിച്ചുവീണ ജിബുവിന്റെ തല ചെളിയിൽ താഴ്ന്നുപോയിരുന്നു. നാട്ടുകാർ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബുമോനെ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു 12നു വീട്ടുവളപ്പിൽ. മക്കൾ: അഭിജിത്ത്, അഭിറാം.