പൂക്കോട് വെറ്ററിനറി കോളജ് ഡീൻ, അസി.വാർഡൻ: തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവർണർ
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ആരോപണവിധേയരായ കോളജ് ഡീനിനെയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനുള്ള സർവകലാശാല മാനേജിങ് കൗൺസിലിന്റെ തീരുമാനം ഗവർണർ തടഞ്ഞു. ഗവർണർ നിയോഗിച്ച കമ്മിഷന്റെ അന്വേഷണം പൂർത്തിയായെന്ന കാരണം പറഞ്ഞായിരുന്നു തിരിച്ചെടുക്കൽ.

എന്നാൽ റിട്ട.ജസ്റ്റിസ് എ.ഹരിപ്രസാദിന്റെ റിപ്പോർട്ടിൽ ഗവർണർ തുടർ നടപടിയെടുത്തിരുന്നില്ല. ഏതാനും ചില തെളിവുകളും രേഖകളും കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ടിൽ ഡീനിന്റെയും അസി.വാർഡന്റെയും കുറ്റങ്ങൾ എടുത്തു പറയുന്നുമുണ്ട്. മാത്രവുമല്ല, സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. ഈ സാഹചര്യം നിലനിൽക്കെയായിരുന്നു തിരിച്ചെടുക്കൽ. ഇതിനെതിരെയാണു ഗവർണറുടെ നടപടി.