കോട്ടയത്ത് ലുലു മാൾ നവംബറിൽ; ഒരുക്കങ്ങൾ വിലയിരുത്താൻ യൂസഫലിയെത്തി
കോട്ടയം ∙ മണിപ്പുഴയിൽ ഉയരുന്ന ലുലു മാളിന്റെ വിശാലമായ അകത്തളത്തിൽ നിന്ന് ചെയർമാൻ എം.എ.യൂസഫലി ഉദ്യോഗസ്ഥരോടും ജീവനക്കാരോടും പറഞ്ഞു: ‘നല്ല ഉൽപന്നങ്ങൾ, മിതമായ വില, നല്ല സേവനം, നല്ല പാർക്കിങ് എന്നീ നാലുകാര്യങ്ങളാണ് ഏതു പ്രസ്ഥാനത്തിന്റെയും വിജയരഹസ്യം.’ പുതിയ ലുലു മാളിലെ സൗകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്താനും ആദ്യ പ്രാർഥനാസംഗമത്തിൽ പങ്കെടുക്കാനും എത്തിയതാണു യൂസഫലി. നവംബർ അവസാനത്തോടെ കോട്ടയത്തു ലുലു മാൾ ആരംഭിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്.

ഉൽപന്നങ്ങൾ ആദ്യമായി ഷെൽഫുകളിൽ എടുത്തുവയ്ക്കുന്ന കർമവും (ഫസ്റ്റ് ഡിസ്പ്ലേ) അദ്ദേഹം നിർവഹിച്ചു. ‘നിയമം വിട്ട് ഒരു കാര്യവും ചെയ്യരുത്, കമ്പനിയെ വഞ്ചിക്കരുത്, ഉപഭോക്താക്കളെ വഞ്ചിക്കരുത്. പ്രാർഥനയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. വ്യത്യസ്ത മതങ്ങളിലും ജാതിയിലും വിശ്വസിക്കുന്നവർ ഇവിടെയുണ്ട്. ലോകമെമ്പാടുമുള്ള ലുലു ഗ്രൂപ്പിൽ ആകെ 74,000 പേർ ജോലി ചെയ്യുന്നുണ്ട്’ - അദ്ദേഹം പറഞ്ഞു.
ലുലു ഹൈപ്പർ മാർക്കറ്റും മാളും രണ്ടര മണിക്കൂറോളം ചുറ്റിനടന്നു കണ്ട് സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ പ്രത്യേകിച്ച് മാളുകളും ഹൈപ്പർ മാർക്കറ്റുകളും ഉദ്ഘാടനത്തിനു ഒന്നോ രണ്ടോ മാസം മുൻപു യൂസഫലി നേരിട്ടെത്തി പരിശോധിച്ചു സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പാക്കുന്ന പതിവുണ്ട്. തുടർന്നാണ് ഉദ്ഘാടന ദിവസം നിശ്ചയിക്കുക.
സഹോദരനും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ.അഷറഫലിയും ഒപ്പമുണ്ടായിരുന്നു. മാളിന് എതിർവശത്തെ ഗ്രൗണ്ടിൽ ഉച്ചയ്ക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ യൂസഫലി ആഡംബര കാർ സ്വയം ഡ്രൈവ് ചെയ്താണു മാളിലേക്ക് എത്തിയത്. ലുലുവിന്റെ കേരളത്തിലെ ഏഴാമത്തെ ഹൈപ്പർ മാർക്കറ്റാണു കോട്ടയത്തേത്. തിരൂർ, പെരിന്തൽമണ്ണ, തൃശൂർ, കൊല്ലം കൊട്ടിയം എന്നിവിടങ്ങളിലും ലുലു ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും.
ലുലുമാൾ @ കോട്ടയം
∙2 നിലകൾ, 3.22 ലക്ഷം ചതുരശ്രയടി
∙ജീവനക്കാർ: 650
∙താഴത്തെ നില: ലുലു ഹൈപ്പർ മാർക്കറ്റ്
∙രണ്ടാമത്തെ നില: ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയ്ക്കു പുറമേ രാജ്യാന്തര ബ്രാൻഡുകളുടെ 22 ഷോറൂമുകൾ, 500 പേർക്കിരിക്കാവുന്ന ഫൂഡ്കോർട്ട്, കുട്ടികളുടെ ഉല്ലാസത്തിനുള്ള ഫൺടൂറ.
∙പാർക്കിങ്: 1000 വാഹനങ്ങൾക്കു പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിങ്. മുകൾ നിലയിൽ വരെ വാഹനങ്ങൾ എത്തും. മാളിൽ നിന്ന് എംസി റോഡിലേക്കിറങ്ങാൻ പ്രത്യേക റാംപ്.