എസ്പിസി അംഗമായ പെൺകുട്ടിക്ക് പീഡനം: എസ്ഐ അറസ്റ്റിൽ
കൊടുങ്ങല്ലൂർ ∙ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് (എസ്പിസി) അംഗമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്പിസി ഇൻസ്ട്രക്ടർ ആയിരുന്ന എസ്ഐയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുടയിലെ തൃശൂർ റൂറൽ എസ്പി ഓഫിസിൽ ജോലി ചെയ്യുന്ന ഗ്രേഡ് എസ്ഐ മാള മഠത്തുംപടി സ്വദേശി കെ.വി.ചന്ദ്രശേഖരനെയാണ് (50) അറസ്റ്റ് ചെയ്തത്. 2 വർഷം മുൻപ് മാള സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ചന്ദ്രശേഖരൻ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

പിന്നീട് കൊടുങ്ങല്ലൂരിലെ ഒരു വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. മറ്റൊരു സംഭവവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്നു കൗൺസലർ ഇരിങ്ങാലക്കുട വനിതാ സെല്ലിൽ വിവരം അറിയിക്കുകയും കേസ് കൊടുങ്ങല്ലൂർ പൊലീസിനു കൈമാറുകയും ചെയ്യുകയായിരുന്നു. ഗ്രേഡ് എസ്ഐയുടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവും പൊലീസ് ശേഖരിച്ചിരുന്നു. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ റൈറ്റർ ആയിരുന്നു ചന്ദ്രശേഖരൻ. പ്രതിയെ റിമാൻഡ് ചെയ്തു.