സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താൻ ബിജെപി യോഗം
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികളും പാർട്ടി മെംബർഷിപ് ക്യാംപെയ്ൻ പുരോഗതിയും വിലയിരുത്താൻ ബിജെപി സംസ്ഥാന നേതൃയോഗവും കഴിഞ്ഞ നിയമസഭാ–ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ബിജെപി സ്ഥാനാർഥികളുടെ യോഗവും ഇന്നു കൊച്ചിയിൽ നടക്കും. ജില്ലാ ജനറൽ സെക്രട്ടറിമാർ മുതൽ

കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികളും പാർട്ടി മെംബർഷിപ് ക്യാംപെയ്ൻ പുരോഗതിയും വിലയിരുത്താൻ ബിജെപി സംസ്ഥാന നേതൃയോഗവും കഴിഞ്ഞ നിയമസഭാ–ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ബിജെപി സ്ഥാനാർഥികളുടെ യോഗവും ഇന്നു കൊച്ചിയിൽ നടക്കും. ജില്ലാ ജനറൽ സെക്രട്ടറിമാർ മുതൽ മേഖലാ–സംസ്ഥാനതല ഭാരവാഹികൾ വരെയുള്ളവരുടെ യോഗം രാവിലെയും നിയമസഭാ–ലോക്സഭാ സ്ഥാനാർഥികളെ പങ്കെടുപ്പിച്ചുള്ള യോഗം ഉച്ചയ്ക്കു ശേഷവുമാണു നടക്കുക.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി, സഹപ്രഭാരി അപരാജിത സാരംഗി എംപി, മെംബർഷിപ് ക്യാംപെയ്നിന്റെ കേരള ചുമതലക്കാരിയായ ഡി.പുരന്ദേശ്വരി എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു രണ്ടു യോഗങ്ങളും. എംജി റോഡ് ഹോട്ടൽ ആബാദ് പ്ലാസയിൽ നടക്കുന്ന യോഗങ്ങളിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
ഒക്ടോബറിൽ അവസാനിക്കുന്ന മെംബർഷിപ് ക്യാംപെയ്നിന്റെ പുരോഗതി വിലയിരുത്തുന്ന യോഗം സംഘടനാ തിരഞ്ഞെടുപ്പിലേക്കുള്ള കാര്യങ്ങളും ചർച്ച ചെയ്യും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടനമടക്കമുള്ള കാര്യങ്ങളും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള കാര്യങ്ങളുമാകും സ്ഥാനാർഥികളുടെ യോഗം ചർച്ച ചെയ്യുക.