സിപിഎം: തിരുത്തലിന് നിർദേശം, സമ്മേളനങ്ങളിൽ ആർഭാടം വേണ്ട; എസ്എഫ്ഐ തലവേദനയാകരുത്
തിരുവനന്തപുരം ∙ ആർഭാടം സംബന്ധിച്ചു പാർട്ടിക്കെതിരെയുള്ള ആക്ഷേപങ്ങൾ തിരുത്താൻ സിപിഎം ഒരുങ്ങുന്നു. പാർട്ടി സമ്മേളനങ്ങൾ ആർഭാടരഹിതമായി നടത്തണമെന്ന് സംസ്ഥാന കമ്മിറ്റി നിഷ്കർഷിച്ചു. ചില ഘടകങ്ങൾ പരസ്പരം മത്സരിച്ച് സമ്മേളനം മെഗാ ഇവന്റായി സംഘടിപ്പിക്കുന്നതു വിലക്കി. ലോക്കൽ, ഏരിയ സമ്മേളനങ്ങൾ മുതൽ ധാരാളിത്തം പ്രകടമാണെന്ന വിമർശനം കണക്കിലെടുത്താണിത്.

എസ്എഫ്ഐയിലെ ഒരു വിഭാഗം പാർട്ടിക്കും മുന്നണിക്കും ഉണ്ടാക്കുന്ന തലവേദന കർശനമായി കൈകാര്യം ചെയ്യാനും തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് സർക്കാരിനൊപ്പം പാർട്ടിയും തിരുത്തലുകൾക്കു തുടക്കമിടണമെന്നാണു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
‘ഭാവി കടമകൾ’ എന്ന രേഖയിലെ മറ്റു പ്രധാന തിരുത്തൽ നിർദേശങ്ങൾ:
∙ നവമാധ്യമരംഗത്തെ പ്രവർത്തനം അഴിച്ചുപണിയണം. പ്രഫഷനലുകളെ ഈ രംഗത്തേക്കു കൊണ്ടുവരണം.
∙ ആരാധനാലയങ്ങളെ ബിജെപിയിൽനിന്നു മോചിപ്പിക്കാൻ ശ്രമിക്കണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ച് സംഘപരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കണം.
∙ തിരഞ്ഞെടുപ്പു രംഗത്തുനിന്നു വിട്ടുനിൽക്കുന്ന പാർട്ടി അംഗങ്ങളുടെ പ്രവർത്തനം പരിശോധിച്ച് നടപടികളെടുക്കണം.