കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി വരുന്നു
തിരുവനന്തപുരം∙ കേരളത്തിൽ ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു. ദേശീയ പരിഭാഷ മിഷന്റെ ചുവടു പിടിച്ച് ഇതിനു ‘കേരള ട്രാൻസ്‌ലേഷൻ മിഷൻ (കെടിഎം)’ എന്നാണു പേരു നൽകിയിരിക്കുന്നത്. മൈസൂരുവിലെ ‘സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസു’മായി (സിഐഐഎൽ) വൈകാതെ ധാരണാപത്രം ഒപ്പിടും. സംസ്ഥാന പരിഭാഷാ നയം രൂപീകരിക്കാനും സിഐഐഎലുമായി ചേർന്ന് മിഷൻ യാഥാർഥ്യമാക്കാനുമുള്ള ചുമതല കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ഏൽപിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ, പൊതു വിദ്യാഭ്യാസ, സാംസ്കാരിക, നിയമ വകുപ്പുകളുടെ സെക്രട്ടറിമാർ, ഔദ്യോഗിക ഭാഷാ സമിതി, സർവകലാശാല വിസിമാർ, ബഹുഭാഷാ പണ്ഡിതർ തുടങ്ങിയവർ ഉൾപ്പെട്ട സമിതിയുടെ മേൽനോട്ടത്തിലായിരിക്കും പരിഭാഷാ നയം രൂപപ്പെടുത്തുക. ആദ്യഘട്ടത്തിൽ സർക്കാർ–അർധ സർക്കാർ സ്ഥാപനങ്ങൾ, പണ്ഡിതർ, ഭാഷാ ശാസ്ത്രജ്ഞർ, വിവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, പ്രസാധകർ എന്നിവരുൾപ്പെട്ട വർക്കിങ് ഗ്രൂപ്പിനു രൂപം നൽകി ജനപങ്കാളിത്തത്തോടെ പൊതുവായ ആശയരൂപീകരണം നടത്തും.
∙ ലക്ഷ്യവും നേട്ടവും
മറ്റു ഭാഷകളിലെ ഗുണനിലവാരമുള്ള വിജ്ഞാന സാമഗ്രികൾ പ്രാദേശിക ഭാഷകളിലൂടെ ലഭ്യമാക്കുകയാണ് പ്രാഥമിക ലക്ഷ്യം. വിവർത്തന വിജ്ഞാനത്തിന്റെ ഗുണമേന്മയും വിതരണവും ലഭ്യതയും വർധിക്കും. ഭാഷയും സാഹിത്യവും കംപ്യൂട്ടർ സാങ്കേതിക വിദ്യയും പഠിച്ചിറങ്ങുന്നവർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സർവകലാശാല തലങ്ങളിൽ പരിഭാഷ സംബന്ധിച്ച കോഴ്സുകൾക്കും തുടക്കം കുറിക്കാനാകും.