തിരുവനന്തപുരം ∙ ഒരു വശത്ത് രാഷ്ട്രീയ വിവാദം സർക്കാരിനെ പിടിച്ചുകുലുക്കുമ്പോൾ മറുവശത്ത് പദ്ധതികളുടെ നടത്തിപ്പ് താറുമാറായി. സർക്കാർ പ്രഖ്യാപിച്ചതിൽ 1127 പദ്ധതികൾ തുടങ്ങാതിരിക്കുകയോ വൈകുകയോ ചെയ്യുന്നെന്നും ഇതിനു കൃത്യമായ കാരണം രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും വിവിധ വകുപ്പുകൾക്ക് അയച്ച കത്തിൽ പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ മുഖ്യമന്ത്രി നേരിട്ടു നടത്തിയ പരിശോധനയിലാണ് മെല്ലെപ്പോക്ക് കണ്ടെത്തിയത്. എന്നാൽ, പണമില്ലാത്തതിനാൽ പദ്ധതികൾ വെട്ടിക്കുറയ്ക്കുകയും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിനു കാരണമെന്നു വകുപ്പുകൾ കുറ്റപ്പെടുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഒരു വശത്ത് രാഷ്ട്രീയ വിവാദം സർക്കാരിനെ പിടിച്ചുകുലുക്കുമ്പോൾ മറുവശത്ത് പദ്ധതികളുടെ നടത്തിപ്പ് താറുമാറായി. സർക്കാർ പ്രഖ്യാപിച്ചതിൽ 1127 പദ്ധതികൾ തുടങ്ങാതിരിക്കുകയോ വൈകുകയോ ചെയ്യുന്നെന്നും ഇതിനു കൃത്യമായ കാരണം രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും വിവിധ വകുപ്പുകൾക്ക് അയച്ച കത്തിൽ പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ മുഖ്യമന്ത്രി നേരിട്ടു നടത്തിയ പരിശോധനയിലാണ് മെല്ലെപ്പോക്ക് കണ്ടെത്തിയത്. എന്നാൽ, പണമില്ലാത്തതിനാൽ പദ്ധതികൾ വെട്ടിക്കുറയ്ക്കുകയും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിനു കാരണമെന്നു വകുപ്പുകൾ കുറ്റപ്പെടുത്തുന്നു. 

ADVERTISEMENT

ആകെ 38,886 കോടിയാണ് ഇൗ വർഷത്തെ പദ്ധതി അടങ്കൽ. സാമ്പത്തികവർഷം പകുതിയായിട്ടും ഇതിൽ 9414 കോടി രൂപ മാത്രമാണ് ചെലവിട്ടത്. ക്ഷേമ പെൻഷൻ അടക്കം വിവിധ മേഖലകളിലെ കുടിശിക കൊടുത്തുതീർക്കുന്നതിലേക്കു സർക്കാരിന്റെ മുൻഗണന മാറിയതിനാൽ പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി വകുപ്പു തിരിച്ച് പട്ടിക തയാറാക്കുന്നുണ്ട്. ഇതു പല പദ്ധതികളും തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിനു കാരണമായി. ആരംഭിക്കാത്ത പദ്ധതികളാകട്ടെ സർക്കാർ തീരുമാനമെടുത്തശേഷം തുടങ്ങിയാൽ മതിയെന്നു പല വകുപ്പു സെക്രട്ടറിമാരും തീരുമാനിക്കുകയും ചെയ്തു. 

ADVERTISEMENT

പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും സമയബന്ധിതമായി തീർക്കുന്നതിനും ഓരോ വകുപ്പും നോഡൽ ഓഫിസറെ നിയമിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മിക്ക വകുപ്പുകളും നിയമിച്ചുകഴിഞ്ഞു. പദ്ധതിനിർവഹണത്തിൽ കുറച്ചെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. 8532 കോടിയിൽ 3071 കോടി (36%) തദ്ദേശ സ്ഥാപനങ്ങൾ ഇതിനകം ചെലവിട്ടു. 

പദ്ധതിമുടക്കം: മുഖ്യ കാരണങ്ങൾ 

ADVERTISEMENT

∙ പണമില്ലാത്തതിനാൽ ട്രഷറിയിൽ ബില്ലുകൾ മാറുന്നില്ല. 

∙ വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മ. 

∙ അനന്തമായി നീളുന്ന ഭൂമിയേറ്റെടുക്കൽ 

∙ സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് ഉയർത്തുന്ന എതിർപ്പുകൾ 

English Summary:

Government's letter to departments requesting implementation of government projects

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT