തിരുവനന്തപുരം∙ മാലിന്യമുക്ത നവകേരളം ജനകീയ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2ന് രാവിലെ 11ന് കൊട്ടാരക്കര എൽഐസി അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനാകും. ഒക്ടോബർ 2ന് ആരംഭിച്ച് 2025 മാർച്ച് 30ന് ‘ശൂന്യമാലിന്യ’ ദിനത്തിൽ കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കുന്ന പ്രചാരണമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 1601 പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 203 പ്രദേശങ്ങൾ ശുചീകരിച്ച് സൗന്ദര്യവൽക്കരിച്ചതിന്റെയും 6 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കിയതിന്റെയും പ്രഖ്യാപനവും അന്നു നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

26 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. 160 തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ സ്കൂളുകളെയും ഹരിത വിദ്യാലയങ്ങളായും 22 കോളജുകളെ ഹരിത കലാലയങ്ങളായും പ്രഖ്യാപിക്കും. 150 തദ്ദേശസ്ഥാപനങ്ങളിലെ ഭൂരിഭാഗം ഓഫിസുകൾ, ബാങ്കുകൾ,  ഓഫിസ് കോംപ്ലക്സുകൾ എന്നിവയെ ഹരിത സ്ഥാപനങ്ങളാക്കി മാറ്റിയതിന്റെ പ്രഖ്യാപനമാണ് മറ്റൊരു പരിപാടി. മാലിന്യ സംസ്കരണ മേഖലയിലെ 257 അനുബന്ധ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും. 

ADVERTISEMENT

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി, ക്ലീൻ കേരള കമ്പനി തുടങ്ങിയവ പ്രചാരണത്തിന്റെ ഏകോപനം നിർവഹിക്കുമെന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോഓർഡിനേറ്റർ ഡോ. ടി.എൻ.സീമ അറിയിച്ചു.

English Summary:

Garbage-Free New Kerala Campaign to Launch Statewide on October Second

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT