അമിതവേഗം: കെഎസ്ആർടിസി ബസ് ഹംപിൽ കയറി മേൽക്കൂരയിൽ തലയിടിച്ച് യാത്രക്കാരന് പരുക്ക്
മറയൂർ ∙ അമിതവേഗത്തിൽ കെഎസ്ആർടിസി ബസ് ഹംപിൽ കയറിയിറങ്ങി; സീറ്റിലിരുന്ന യുവാവിന്റെ തല ബസിന്റെ മേൽക്കൂരയിൽ ഇടിച്ച് ഗുരുതര പരുക്ക്.

കോവിൽക്കടവ് മുസ്തഫ മൻസിലിൽ അഷ്റഫിനാണു (21) പരുക്കേറ്റത്. ബസ് ഹംപിൽ കയറിയപ്പോൾ അഷ്റഫ് സീറ്റിൽനിന്ന് പൊങ്ങിപ്പോകുകയായിരുന്നു. ഉടൻ ഉദുമൽപേട്ടയിലെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ – ഉദുമൽപേട്ട സംസ്ഥാനപാതയിൽ കേരള അതിർത്തിയായ ചിന്നാർ ചെക്പോസ്റ്റിൽ നിന്ന് 15 കിലോമീറ്റർ അകലെ മാനുപ്പെട്ടിയിലാണു സംഭവം.