എസ്എഫ്ഐ മുൻനേതാവിന്റെ കൈപ്പത്തി വെട്ടിയ കേസിൽ 6 പേർക്ക് തടവുശിക്ഷ
മാവേലിക്കര (ആലപ്പുഴ) ∙ എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.സജിത്തിനെ ആക്രമിച്ചു കൈപ്പത്തി വെട്ടിയ കേസിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം ബി. കെ.നിയാസ് ഉൾപ്പെടെ 6 പേർക്ക് 7 വർഷവും 9 മാസവും തടവ്.

ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായിരുന്ന നിയാസിനു പിന്നീടു സിപിഎം അംഗത്വം നൽകിയതു വിവാദമായിരുന്നു. ഇയാൾ കഴിഞ്ഞ വർഷം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായപ്പോൾ സിപിഎം പുറത്താക്കിയിരുന്നു. എസ്എഫ്ഐ കായംകുളം ഏരിയ മുൻ സെക്രട്ടറി ചേരാവള്ളി ലക്ഷ്മി ഭവനത്തിൽ എസ്.സജിത്തിനെ 2009 നവംബർ 2ന് സംഘം ചേർന്നു വടിവാൾ കൊണ്ട് ആക്രമിച്ചതാണു കേസ്. സജിത്തിന്റെ ശരീരത്തിൽ 19 മുറിവുകളേറ്റു. കൈപ്പത്തി അറ്റുപോയി, 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണു കൈപ്പത്തി തുന്നിച്ചേർത്തത്.
കായംകുളം എരുവ വാലയ്യത്ത് എസ്.നജീബ് (35), പണിപ്പുര തെക്കേതിൽ എസ്.നജീം (45), കൃഷ്ണപുരം കൊച്ചുമുറി തെക്ക് ഷഹന മൻസിൽ എസ്.അൻസാരി (37), എരുവ പണിക്കന്റെ കിഴക്കതിൽ റിയാസ് (36), കുലശേഖരപുരം കോട്ടയ്ക്കുപുറം അൻഷാദ് അഷ്റഫ് (36) എന്നിവരാണു നിയാസിനു (34) പുറമേ കേസിൽ ശിക്ഷിക്കപ്പെട്ടത്.