ന്യൂഡൽഹി ∙ ‘ദ് ഹിന്ദു’വിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖവും അതിൽ പറയാതിരുന്ന വാചകങ്ങൾ കൂട്ടിച്ചേർത്തതും ടി.ഡി.സുബ്രഹ്മണ്യൻ ഒപ്പിച്ച പണിയെന്ന വിശദീകരണം തൽക്കാലം വിശ്വസിക്കാമെന്ന നിലപാടിലാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിൽ പലരും. മലപ്പുറം പരാമർശം അഭിമുഖത്തിൽ അധികമായി ചേർക്കാൻ സുബ്രഹ്മണ്യൻ സ്വയം തീരുമാനിച്ചതാണെന്ന് അവർ കരുതുന്നുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി (സിസി) ചേരുന്നതിനിടെയാണ് പിണറായി അഭിമുഖം നൽകിയത്. ഡൽഹിയിലെ നേതാക്കൾ കമ്മിറ്റിക്കാലത്ത് അങ്ങനെ ചെയ്യാറില്ല. പിണറായി 2017 ജൂലൈയിൽ സിസിക്കിടെ ഇംഗ്ലിഷ് ദിനപത്രത്തിന് അഭിമുഖം നൽകിയതു പാർട്ടിയിൽ വിവാദമായിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ മൂന്നാം തവണ രാജ്യസഭയിലേക്ക് അയയ്ക്കുന്നതിനോടുള്ള എതിർപ്പാണ് അന്നു പിണറായി പറഞ്ഞത്. അതിനെ യച്ചൂരി പരസ്യമായി ചോദ്യംചെയ്യുകയുമുണ്ടായി.

ADVERTISEMENT

ഇത്തവണ സിസിയുടെ ഒന്നാം ദിവസമാണു പിണറായി അഭിമുഖം നൽകിയത്. അതിന്റെ തലേന്നുതന്നെ അഭിമുഖത്തിനു സൗകര്യമൊരുക്കാൻ ശ്രമിക്കുന്നതായി പിആർ ഏജൻസി കെയ്സന്റെ പ്രതിനിധി ‘ദ് ഹിന്ദു’വിനെ അറിയിച്ചിരുന്നുവെന്നാണു സൂചന. അഭിമുഖ സമയത്താണു സുബ്രഹ്മണ്യൻ രംഗത്തെത്തുന്നത്. പിണറായിയുമായി അഭിമുഖത്തിന് ഡൽഹിയിലെതന്നെ മറ്റൊരു ഇംഗ്ലിഷ് ദിനപത്രത്തോടും കെയ്സൻ താൽപര്യം ചോദിച്ചിരുന്നു. പിണറായിയുടെ അഭിമുഖം വേണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെടുകയല്ലായിരുന്നുവെന്നു വ്യക്തം.

കഴിഞ്ഞ മാസം ഖലീജ് ടൈംസിൽ വയനാടിനെക്കുറിച്ചുള്ള പിണറായിയുടെ അഭിമുഖത്തിന് സൗകര്യമൊരുക്കിയതിന്റെ സന്തോഷം കെയ്സൻ പ്രതിനിധി സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതൊക്കെയും കെയ്സനും സുബ്രഹ്മണ്യനും തമ്മിലുള്ള ഇടപാടിന്റെ ഭാഗമാണെന്നും പിണറായിക്കോ അദ്ദേഹത്തിന്റെ ഓഫിസിനോ ഇതുമായി ബന്ധമില്ലെന്നുമാണു നേതാക്കൾ പറയുന്നത്. പിആർ ഏജൻസിയുമായി ഇടപാടുകളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ഇതുമായി ചേർത്തുവയ്ക്കാം.

ADVERTISEMENT

മലപ്പുറത്തെക്കുറിച്ചു മുഖ്യമന്ത്രിതന്നെ പറഞ്ഞതാണോയെന്ന് നേതാക്കളിൽ ചിലർ അഭിമുഖത്തിന്റെ ഓഡിയോ കേട്ട് പരിശോധിച്ചെന്നു സൂചനയുണ്ട്. മുഖ്യമന്ത്രി കഴിഞ്ഞ 21ന് തിരുവനന്തപുരത്തെ പത്രസമ്മേളനത്തിൽ പറഞ്ഞ അതേ കാര്യമല്ല അഭിമുഖത്തിൽ പിന്നീടു ചേർത്തതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ്, കൂട്ടിച്ചേർക്കലിന് സുബ്രഹ്മണ്യൻ സ്വയം തീരുമാനിച്ചതല്ലെന്ന സംശയം ഉണ്ടായിരിക്കുന്നത്. 

സ്വർണവേട്ട വിഷയം കഴിഞ്ഞ മാസം രണ്ടാംവാരംതന്നെ മാധ്യമങ്ങളിൽ വാർത്തയാക്കാനുള്ള ശ്രമവും പത്രസമ്മേളനത്തിലെ പരാമർശവും അഭിമുഖത്തിൽ ചിലതൊക്കെ തിരുകിക്കയറ്റിയതും കൂടിയാലോചനയോടെയാണെന്ന സംശയവും ഉന്നയിക്കപ്പെടുന്നു.

English Summary:

TD Subramanian is behind PR interview controversy says CPM members

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT