തിരുവനന്തപുരം ∙ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദ പരാമർശം ‘ദ് ഹിന്ദു’ ദിനപത്രത്തിനു കൈമാറിയതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നു വ്യക്തമാക്കുന്ന സൂചന പുറത്ത്. അഭിമുഖം നടത്തിയ ലേഖികയ്ക്ക് ആലപ്പുഴയിലെ സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകൻ ടി.ഡി.സുബ്രഹ്മണ്യനാണു വിവാദ പരാമർശം വാട്സാപ്പിൽ അയച്ചുകൊടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രി പറയാത്ത കാര്യം ഇംഗ്ലിഷ് ദിനപത്രത്തിൽ തിരുകിക്കയറ്റിയതു സിപിഎം നേതാവിന്റെ മകനാണെന്നു വ്യക്തമായിട്ടും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുത്തിട്ടില്ല. വിവാദഭാഗം സുബ്രഹ്മണ്യന്റെ പക്കൽനിന്നു പത്രം വാങ്ങിയിട്ടുണ്ടോ എന്നതു പരിശോധിക്കേണ്ടതാണെന്നു മാത്രമായിരുന്നു ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചത്.

ADVERTISEMENT

പിആർ ഏജൻസിയായ കെയ്സൻ വഴി മുഖ്യമന്ത്രിയുടെ അഭിമുഖം ‘ദ് ഹിന്ദു’വിനു സംഘടിപ്പിച്ചു നൽകിയ സുബ്രഹ്മണ്യൻ, വിവാദ പരാമർശം പത്രത്തിനു കൈമാറിയത് സ്വന്തം നിലയ്ക്കാണോ മറ്റാരുടെയെങ്കിലും നിർദേശപ്രകാരമാണോ എന്നാണ് ഇനി അറിയേണ്ടത്.

തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളെന്ന നിലയിൽ ഒരു ഖണ്ഡ‍ികയാണ് സുബ്രഹ്മണ്യൻ ലേഖികയ്ക്ക് അയച്ചുകൊടുത്തത്. സ്വർണക്കടത്ത്, ഹവാല എന്നിവയിലെ പണത്തിന്റെ ഭൂരിഭാഗവും സംസ്ഥാനത്തിനും രാജ്യത്തിനും എതിരായ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു പരാമർശം.

ADVERTISEMENT

പ്രാധാന്യമേറിയത് എന്നു കാട്ടാൻ ഇക്കാര്യം കുറിപ്പിൽ പ്രത്യേകം എടുത്തുകാട്ടി. സംസ്ഥാനത്ത് 5 വർഷത്തിനിടെ പിടികൂടിയ സ്വർണത്തിന്റെ കണക്കു സംബന്ധിച്ച് പൊലീസ് വെബ്സൈറ്റിലുള്ള വിവരങ്ങളുടെ ലിങ്കും വാർത്താസമ്മേളനത്തിൽ സ്വർണക്കടത്ത്, ഹവാല എന്നിവയെക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞതിന്റെ വിഡിയോ ദൃശ്യവും ഇതോടൊപ്പം സുബ്രഹ്മണ്യൻ അയച്ചു.

ഏജൻസിയുടെ താൽപര്യം എന്ത്?

ADVERTISEMENT

മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാൻ സമീപിച്ചതു പിആർ ഏജൻസിയായ കെയ്സൻ ആണെന്ന് ‘ദ് ഹിന്ദു’ ദിനപത്രവും ഏജൻസിയെ അറിയില്ലെന്നു മുഖ്യമന്ത്രിയും പറഞ്ഞതുണ്ടാക്കിയ ആശയക്കുഴപ്പം തുടരുമ്പോഴും ഏജൻസിയുടെ പങ്കു മാത്രം വെളിപ്പെടുന്നില്ല. അഭിമുഖത്തിനിടയിലേക്ക് ‘അപരിചിതനായ’ പിആർ ഏജൻസി സിഇഒ കയറിവന്നതാണെന്നു മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും ഇതെങ്ങനെ സംഭവിച്ചെന്നതിൽ അന്വേഷണവുമില്ല.

ടി.കെ.ദേവകുമാറിന്റെ മകൻ പറഞ്ഞിട്ട് അഭിമുഖം നൽകിയെന്ന വാദമാണു മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയുടെ അറിവോടെയല്ല ഏജൻസി അഭിമുഖം തരപ്പെടുത്തി നൽകിയതെങ്കിൽ അതും അന്വേഷിക്കേണ്ടതാണ്. ‘പാർട്ടിക്കാരനായ ചെറുപ്പക്കാരൻ’ മുഖ്യമന്ത്രിയിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി പിആർ ഏജൻസിയുമായി ഒത്തുകളിച്ചോ എന്നെങ്കിലും തിരക്കേണ്ടതാണ്.

കെയ്സൻ ഏജൻസി വിവാദത്തിൽ പ്രതികരിച്ചിട്ടില്ല. ‘പിന്നീട് വിശദമായി പ്രതികരിക്കാം’ എന്നു മാധ്യമങ്ങളെ അറിയിച്ച ടി.ഡി.സുബ്രഹ്മണ്യനും ഇതിനൊന്നും മറുപടി പറഞ്ഞിട്ടില്ല.

English Summary:

Planned Move Behind Malappuram Controversial Reference Transfer