മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്നു വിശേഷിപ്പിച്ച ആക്രമണം നടന്നത് 2023 നവംബർ 20ന് വൈകിട്ട് അ‍ഞ്ചരയ്ക്ക് കണ്ണൂരിലെ കല്യാശ്ശേരിയിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ബസിനു മുന്നിൽ കരിങ്കൊടിയുമായി ചാടിവീണവരെ ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചു മാറ്റുകയായിരുന്നുവെന്നും രക്ഷാപ്രവർത്തനമാണു നടത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളായ പുത്തൻ പുരയിൽ രാഹുൽ, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, സായി ശരൺ, സഞ്‍ജു സന്തോഷ് എന്നിവർക്കാണു പരുക്കേറ്റത്. ഇതിൽ സഞ്‍ജു സന്തോഷിന്റെ കേൾവി ശക്തി നഷ്ടപ്പെട്ടു.

ADVERTISEMENT

8 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു കേസെടുത്തു. ഇവർ റിമാൻഡ് ചെയ്യപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി. തലശ്ശേരി സെഷൻസ് കോടതിയിൽ വിചാരണയാണ് ഇനി നടക്കേണ്ടത്.

∙ നവകേരള സദസ്സിനിടെ തിരുവനന്തപുരം കാട്ടാക്കടയിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ആൻസലദാസിന്റെ കാൽപാദം പൊട്ടിയ കേസ് എഫ്ഐആറിൽ ഒതുങ്ങി. കോടതി ഇടപെട്ടതോടെയാണ് കേസെടുത്തത്. 

∙ കൊല്ലം നഗരത്തിലൂടെ മുഖ്യമന്ത്രി പോയപ്പോൾ ചിന്നക്കട ബിഷപ് ജെറോം നഗറിനു മുൻപിൽ ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിന്റെ കൺമുന്നിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലും തടിക്കഷ്ണങ്ങളും ഉപയോഗിച്ചു മർദിച്ചത്. തുടർന്ന് വടിയും മുളക് സ്പ്രേയും ഉപയോഗിച്ചു യൂത്ത് കോൺഗ്രസും തിരിച്ചടിച്ചതോടെ റോഡ് യുദ്ധക്കളമായി. ഇരുസംഘടനകളിലെയും 6 പേർക്കെതിരെ പൊലീസ് കേസെടുത്തശേഷം ജാമ്യം നൽകി. തുടർനടപടി ആയിട്ടില്ല.

∙ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടുമെന്ന സംശയത്തിന്റെ പേരിൽ ചാത്തന്നൂരിൽ പൊലീസ് മർദിച്ച ശേഷം കസ്റ്റഡിയിൽ എടുത്ത കോൺഗ്രസിന്റെ വനിതാ നേതാക്കൾക്കെതിരെ കേസ് എടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡന്റ് ലതാ മോഹൻദാസ് ഉൾപ്പെടെ 8 വനിതകൾക്കു നേരെയായിരുന്നു പൊലീസ് കയ്യേറ്റം.

ADVERTISEMENT

∙ നവകേരള ബസിനു കരിങ്കൊടി കാണിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കല്ലുവാതുക്കലിൽ പൊലീസ് സംഘം മർദിച്ച ശേഷം അറസ്റ്റ് ചെയ്തിരുന്നു. കേസ് കോടതിയിലാണ്.

∙ നവകേരള സദസ്സു ബസ് കോതമംഗലത്ത് എത്തുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഇരുമലപ്പടിയിലെ പെട്രോൾ പമ്പിൽ കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. 4 പ്രതികളിൽ ഒന്നും രണ്ടും പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മൂന്നും നാലും പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിച്ചു. കേസിപ്പോൾ കോടതിയിലാണ്.

ബസിന് ഇരുമലപ്പടിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകർ മർദിച്ചു കനാലിൽ തള്ളി. ഈ സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ആർക്കുമെതിരെ എഫ്ഐആർ ഇട്ടില്ല.

∙ കോലഞ്ചേരിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചതിന് 25 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

∙ മൂവാറ്റുപുഴയിലെ നവകേരള സദസ്സു ദിവസം കക്കടാശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച 9 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 40 ദിവസങ്ങൾക്കു ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. കരിങ്കൊടി കാണിക്കാൻ കാത്തുനിൽക്കുകയാണെന്ന് ആരോപിച്ചാണ് ഇവരെ ഡിവൈഎഫ്ഐക്കാർ മർദിച്ചത്.

∙ ആലുവയിലെ പച്ചക്കറി വ്യാപാരി മാള വെണ്ണൂർ സ്വദേശി വർഗീസിനെ (62) സിപിഎമ്മുകാർ മർദിച്ച കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല. കടയിൽ പിരിവിന് എത്തിയവരോടു രക്ഷാപ്രവർത്തനം എന്ന പേരിൽ നടക്കുന്ന അക്രമങ്ങളെ വിമർശിച്ചു സംസാരിച്ചതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്. പൊലീസ് ഇൻസ്പെക്ടർ അടക്കം നോക്കിനിൽക്കെയായിരുന്നു മർദനം. ഇതോടെ വർഗീസ് കച്ചവടം ഉപേക്ഷിച്ചു.

നവകേരള സദസ്സ് നടന്ന ദിവസം ആലുവ ഉളിയന്നൂർ സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അബുവിനു പറവൂർ കവലയിൽ ഡിവൈഎഫ്ഐക്കാരുടെ മർദനം ഏറ്റിരുന്നു. ഈ സംഭവത്തിലും എഫ്ഐആർ റജിസ്റ്റർ ചെയ്തു.

∙ കോഴിക്കോട്ട് കൊടുവള്ളിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ തുടർനടപടികൾ ഇല്ല. കണ്ടാലറിയാവുന്ന 3 പേർക്ക് എതിരെയാണ് കേസെടുത്തത്.

∙ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ 68 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.

നവകേരള ബസ് ഇപ്പോഴും പൊളിയാ!

കോഴിക്കോട് ∙ നവകേരള സദസ്സിനു മന്ത്രിമാർക്കു സഞ്ചരിക്കാൻ വാങ്ങിയ ബസ് കൂടുതൽ ഇരിപ്പിടമൊരുക്കാൻ വീണ്ടും പൊളിച്ചുപണിയുന്നു. നിലവിലെ 25 സീറ്റ് 38 ആക്കി വർധിപ്പിക്കും. ബസിലെ ശുചിമുറി ഒഴിവാക്കി ആ ഭാഗത്തും സീറ്റുകൾ സ്ഥാപിക്കും. നവകേരള സദസ്സിനുശേഷം കുറച്ചുകാലം കട്ടപ്പുറത്തുകിടന്ന ബസ് നവീകരിച്ച് കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം എന്ന പേരിൽ ഓടിയിരുന്നു. മുഖ്യമന്ത്രി ഇരിക്കാൻ ഉപയോഗിച്ച സീറ്റ് ഡബിൾ സീറ്റാക്കി മാറ്റിയാണ് സർവീസിന് ഇറക്കിയത്. 1.25 കോടി രൂപ വിലയുള്ള ബസ് നഷ്ടം കാരണം ജൂലൈ 21 ന് സർവീസ് നിർത്തി. പിന്നീടാണ് ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്.

English Summary:

No Progress in Nava Kerala Sadas Attack Cases

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT