മരട് (കൊച്ചി)∙ ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നു കുണ്ടന്നൂരിലെ ഹോട്ടലിൽ നടത്തിയ തിരച്ചിലിൽ ഗുണ്ടാ നേതാവ് തിരുവനന്തപുരം സ്വദേശി കെ.കെ.ഓംപ്രകാശ്(44) പിടിയിൽ. പോൾജോർജ് വധക്കേസുൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓംപ്രകാശും കൊല്ലം സ്വദേശി ഷിഹാസും (45) തങ്ങിയിരുന്ന മുറിയിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നു പൊലീസ് കേസെടുത്തു. ഷിഹാസിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലിൽ മുറിയെടുത്തത്. ഇതിനു ശേഷം മലയാള സിനിമാ രംഗത്തെ ചിലരുൾപ്പെടെ കൂടുതൽ പേർ രാത്രിയിൽ ഈ മുറിയിലെത്തി മടങ്ങിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മുറിയിൽ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്നുള്ള പരിശോധനയും പൊലീസ് തുടരുന്നു. ഓംപ്രകാശിനെ ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.

ADVERTISEMENT

1999 മുതൽ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകൽ, വീടുകയറി ആക്രമണങ്ങൾ, ലഹരി ഇടപാടുകൾ ഉൾപ്പെടെ ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്. അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതാണ്.

English Summary:

Police set trap for drug party; Gang leader arrested