തിരുവനന്തപുരം ∙ ഇംഗ്ലിഷ് ദിനപത്രത്തിനു പിആർ ഏജൻസിയെ ഉപയോഗിച്ചു മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംബന്ധിച്ചുവന്ന പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നൽകിയ പരാതി ആഭ്യന്തരവകുപ്പ് മുക്കി. ഈമാസം 2നു നൽകിയ പരാതിയിൽ നാലു ദിവസമായിട്ടും നടപടിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെപ്റ്റംബർ 30നു പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വിവാദ ഭാഗം മുഖ്യമന്ത്രിയുടേതല്ലെന്നു പിറ്റേന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ച ശേഷമാണ് അബിൻ ഡിജിപിക്കു പരാതി നൽകിയത്. 

ADVERTISEMENT

മുഖ്യമന്ത്രി നിഷേധിച്ച സാഹചര്യത്തിൽ പത്രത്തിനും വിവാദ ഭാഗം അവർക്കു നൽകിയ കെയ്സൻ ഏജൻസിക്കുമെതിരെ കലാപ പ്രേരണയ്ക്ക് ഉൾപ്പെടെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. പരാതി ലഭിച്ചതായിപ്പോലും ഇതുവരെ തന്നെ അറിയിച്ചിട്ടില്ലെന്ന് അബിൻ വർക്കി പറഞ്ഞു.

കരുതലോടെ സിപിഐ 

ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കെതിരെയുള്ള പിആർ വിവാദത്തിൽ ചർച്ചകൾ പ്രോത്സാഹിപ്പിക്കാതെ സിപിഐ. എഡിജിപി എം.ആർ.അജിത്കുമാറിനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം പുതിയ വിവാദത്തിൽ കൂടി ഇടപെട്ടാൽ അതു  മുഖ്യമന്ത്രിക്കെതിരെയുള്ള സിപിഐയുടെ നീക്കമായി വ്യാഖ്യാനിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.

കഴിഞ്ഞദിവസം  ചേർന്ന നിർവാഹകസമിതി യോഗത്തിൽ വി.ചാമുണ്ണി ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിലക്കി. യോഗത്തിലെ പ്രസംഗത്തിലും ആ വിവാദത്തിലേക്കു ബിനോയ് കടന്നില്ല.

English Summary:

PR controversy: No response to complaint filed by Youth Congress

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT