മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം; യുവാവ് പിടിയിൽ
പാലാ ∙ കൊട്ടാരമറ്റം ഭാഗത്തു നിന്നു മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്നതിനിടയിൽ നെടുമങ്ങാട് താന്നിമൂട് ഭാഗത്ത് തോപ്പുവിള പുത്തൻവീട് വീട്ടിൽ ജെ.എസ്.ജ്യോതിഷ് (25) പൊലീസ് പിടിയിലായി.

കൊട്ടാരമറ്റത്തു നിന്ന് 3ന് 90,000 രൂപ വില വരുന്ന സ്കൂട്ടർ മോഷ്ടിച്ചു കടന്നിരുന്നു. സ്കൂട്ടറുമായി പിറ്റേന്ന് വൈകിട്ട് പുലിയന്നൂർ ഭാഗത്തുള്ള വർക്‌ഷോപ്പിൽ അതിക്രമിച്ചു കയറി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
എസ്ഐമാരായ വി.എൽ.ബിനു, സുരേഷ്, എഎസ്ഐമാരായ സുഭാഷ് വാസു, അഭിലാഷ്, സിപിഒ ജസ്റ്റിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.