കാസർകോട് ∙ ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 5 ദിവസം കഴിഞ്ഞും വിട്ടുകിട്ടാത്തതിൽ മനംനൊന്ത്, സമൂഹമാധ്യമത്തിൽ കുറിപ്പിട്ടശേഷം ഡ്രൈവർ ജീവനൊടുക്കി. കർണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി അബ്ദുൽ സത്താർ (60) ആണ് മരിച്ചത്. സംഭവത്തിൽ ആരോപണ വിധേയനായ എസ്ഐയെ സ്ഥലംമാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ഓട്ടോ ഡ്രൈവർമാർ തടഞ്ഞു. പിന്നീട് പണിമുടക്കി കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

ADVERTISEMENT

നെല്ലിക്കുന്ന് ബീച്ച് റോഡ് ജം‌ക്‌ഷനിൽ വഴി തടസ്സപ്പെടുത്തി നിർത്തിയെന്ന് ആരോപിച്ചാണ് വ്യാഴാഴ്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തത്. വായ്പയെടുത്തു വാങ്ങിയ ഓട്ടോ തിരികെ കിട്ടിയില്ലെങ്കിൽ ഉപജീവനം മുടങ്ങുമെന്ന് പറഞ്ഞ് സ്റ്റേഷനിൽ ചെന്നെങ്കിലും വിട്ടുകൊടുക്കാൻ തയാറായില്ല. 

 തുടർന്ന് ഡിവൈഎസ്പി സി.കെ.സുനിൽകുമാറുമായി സംസാരിച്ചപ്പോൾ ഓട്ടോ തിരികെ നൽകാമെന്നു പറഞ്ഞു. എന്നാൽ പുക പരിശോധിച്ചില്ലെന്നതുൾപ്പെടെയുള്ള കാരണം പറഞ്ഞ് പൊലീസ് ഓട്ടോ വിട്ടുനൽകിയില്ല. 

ADVERTISEMENT

ആരോപണവിധേയനായ കാസർകോട് എസ്ഐ അനൂപിനെ ചന്തേര സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. അബ്ദുൽ സത്താർ റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിൽ താമസിച്ച് 3 വർഷമായി നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ സന. മക്കൾ: ഷെയ്ഖ് അബ്ദുൽ ഷാനിസ്, ഷംന, ഹസീന.

English Summary:

Driver took life for not releasing autorickshaw despite intervention of DySP