സർക്കാരിനെതിരെ അപവാദ പ്രചാരണത്തിന് മാധ്യമശ്രമം: പി.ജയരാജൻ
പയ്യന്നൂർ ∙ സർക്കാരിനെതിരെ നികൃഷ്ടമായ അപവാദ പ്രചാരണം നടത്താനാണു മാധ്യമങ്ങൾ ശ്രമിക്കുന്നത് എന്നതിനു തെളിവാണ് പി.വി.അൻവർ എംഎൽഎയുടെ പ്രസംഗത്തിനും പത്രസമ്മേളനത്തിനും അച്ചടി, ദൃശ്യമാധ്യമങ്ങൾ നൽകുന്ന പ്രാധാന്യമെന്ന് സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജൻ.

സർക്കാരിനെ താറടിച്ചു കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മാധ്യമങ്ങൾ നടത്തുന്നത്. 1957ലും 1967ലും അച്ചടി മാധ്യമങ്ങൾ ചെയ്തത് ഇതു തന്നെയാണ്. അന്ന് ഫാദർ വടക്കനെ ഉയർത്തിപ്പിടിച്ചായിരുന്നു പ്രചാരണം. പിന്നീട് ഫാദർ വടക്കൻ കമ്യൂണിസ്റ്റ് സഹയാത്രികനായത് മറക്കേണ്ട. എന്നാൽ ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കാൻ മാധ്യമങ്ങൾ തയാറായിട്ടുണ്ടെന്നു ജയരാജൻ പറഞ്ഞു.
ഖാദി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഖാദി ഗ്രാമവ്യവസായ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പി.ജയരാജൻ.