മലപ്പുറം ജില്ലാ രൂപീകരണത്തെ കോൺഗ്രസ് എതിർത്തു: കെ.ടി.ജലീൽ; പ്രതിഷേധിച്ച് പ്രതിപക്ഷം
തിരുവനന്തപുരം∙ മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്ത പാർട്ടിയാണു കോൺഗ്രസെന്നും മലപ്പുറത്തെ ‘കുട്ടി പാക്കിസ്ഥാൻ’ എന്നു വിശേഷിപ്പിച്ചായിരുന്നു പ്രതിഷേധമെന്നും ആരോപിച്ച് കെ.ടി.ജലീൽ പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ജലീലിന്റെ വാക്കുകൾ സഭാരേഖയിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത് അടിയന്തര പ്രമേയ ചർച്ചയെ പ്രക്ഷുബ്ധമാക്കി.

ജില്ലാ രൂപീകരണത്തെ എതിർത്ത കോൺഗ്രസിനെതിരെ മുസ്‌ലിം ലീഗ് എംഎൽഎ മുൻപ് സഭയിൽ പരാമർശം നടത്തിയതു ചൂണ്ടിക്കാട്ടി മന്ത്രി പി.രാജീവ് ജലീലിന്റെ രക്ഷയ്ക്കെത്തി.
ജലീലിന്റെ പരാമർശം പരിശോധിക്കുമെന്നറിയിച്ച് സ്പീക്കർ പ്രതിപക്ഷത്തെ തണുപ്പിച്ചു. ആർഎസ്എസിന്റെ ഏതെങ്കിലും പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിട്ടുണ്ടോ? ആർഎസ്എസിനെതിരെ സംസാരിക്കുന്ന കാര്യത്തിൽ അവാർഡ് കൊടുക്കാൻ തീരുമാനിച്ചാൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അതിനർഹൻ പിണറായിയാണ്– അദ്ദേഹം പറഞ്ഞു.