ശബരിമല ദർശനം: സ്പോട് ബുക്കിങ് നടപ്പാക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി
പത്തനംതിട്ട ∙ ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം സ്പോട് ബുക്കിങ്ങും നടപ്പാക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി. ഇത്തവണ സ്പോട് ബുക്കിങ് നടപ്പാക്കില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന കാര്യം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാനും ജില്ലാ കമ്മിറ്റിയിൽ ധാരണയായി. വെർച്വൽ ക്യൂ മാത്രം നടപ്പാക്കിയാൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നും ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

പൊലീസ് ശുപാർശ പ്രകാരം സന്നിധാനത്ത് സ്പോട് ബുക്കിങ് ഒഴിവാക്കണമെന്നാണ് സർക്കാർ ദേവസ്വം ബോർഡ് ചർച്ചയിലെ തീരുമാനം. മറ്റു സംസ്ഥാനങ്ങളിലെ ഉൾപ്പെടെ സാധാരണക്കാരായ ഭക്തരെ ഓൺലൈൻ ബുക്കിങ് ബാധിക്കരുതെന്ന അഭിപ്രായം ജില്ലാ കമ്മിറ്റിയിലുണ്ടായി.
മാലയിട്ടു വരുന്ന ഒരു ഭക്തനും ദർശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല എന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. എത്തുന്ന ഭക്തർ എല്ലാവർക്കും ദർശനത്തിന് സാഹചര്യം ഒരുക്കണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നു ജില്ലാ സെക്രട്ടറി ഇന്നലെ വിശദീകരിച്ചു.