യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപിക കീഴടങ്ങി; മർദിച്ചത് എഴുതാൻ മടിച്ചുവെന്ന് ആരോപിച്ച്
തൃശൂർ ∙ എഴുതാൻ മടിച്ചുവെന്ന് ആരോപിച്ച് യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതിയായ കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ കെജി വിഭാഗം അധ്യാപിക സെലിൻ (29) നെടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

തൃശൂർ ∙ എഴുതാൻ മടിച്ചുവെന്ന് ആരോപിച്ച് യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതിയായ കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ കെജി വിഭാഗം അധ്യാപിക സെലിൻ (29) നെടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സെലിനെ ഇടക്കാല ജാമ്യത്തിൽ വിട്ടു. ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകണമെന്നാണു നിർദേശം. ഇവരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ 8ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബോർഡിൽ എഴുതിയതു പുസ്തകത്തിലേക്കു പകർത്തിയെഴുതാൻ 5 വയസ്സുകാരൻ വൈകിയെന്നാരോപിച്ച് ക്രൂരമായി പരുക്കേൽപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.