ചെറുപ്പക്കാരിയായ ആ സഖാവ് പാഠം പഠിച്ചിട്ടുണ്ടാവും: ബിനോയ് വിശ്വം
തൃശൂർ ∙ പൊതുപ്രവർത്തകർക്ക് അധികാരം കൈവരുമ്പോൾ ധാർഷ്ട്യത്തിൽ എന്തും ചെയ്യാം, എന്തും പറയാം എന്ന അവസ്ഥ നല്ലതല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

പ്രത്യേകിച്ച് ഇടതുപക്ഷ പ്രവർത്തകർ അധികാരത്തിന്റെ ഹുങ്കിൽ പെരുമാറുന്നതു തെറ്റാണെന്ന പാഠമാണു കണ്ണൂർ സംഭവം നൽകുന്നത്. ചെറുപ്പക്കാരിയായ സഖാവ് ഈ വിലപ്പെട്ട പാഠം ഉൾക്കൊണ്ടിട്ടുണ്ടാകുമെന്നു കരുതുന്നതായി രാജിവച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സൂചിപ്പിച്ചു ബിനോയ് വിശ്വം പറഞ്ഞു.
വിഷയത്തിൽ സിപിഐയും സിപിഎമ്മും തമ്മിൽ തർക്കമുണ്ടെന്നു വരുത്തി തീർക്കാനാണു ശ്രമം. എന്നാൽ ആ തർക്കത്തിന്റെ മുഖം തുറക്കാൻ തനിക്ക് ആവേശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർഥിയെ നിർത്തുന്നതു കോൺഗ്രസിന്റെ പക്വതയില്ലായ്മയാണു വ്യക്തമാക്കുന്നത്. വയനാട്ടിലെ തീരുമാനം കോൺഗ്രസിന്റെ രാഷ്ട്രീയ വിവേകത്തിന്റെ പ്രശ്നമാണ്.
ഇന്ത്യാസഖ്യത്തിലുള്ള മുന്നണി മത്സരിക്കുമ്പോൾ അവിടെ സ്വന്തം ചിഹ്നത്തിൽ മത്സരിക്കണമെന്നുള്ള തീരുമാനം കോൺഗ്രസ് എന്തുകൊണ്ടു സ്വീകരിച്ചെന്നു മനസ്സിലാകുന്നില്ലെന്നും ഇത് ഇന്ത്യാമുന്നണിയെ ദുർബലപ്പെടുത്തതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. പി.വി.അൻവറും പി.സരിനും തമ്മിൽ താരതമ്യം വേണ്ടെന്നും ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരണം റിപ്പോർട്ട് ലഭിച്ച ശേഷമെന്നു മന്ത്രി രാജൻ
തൃശൂർ ∙അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ഗൂഢാലോചന അടക്കമുള്ള ആരോപണങ്ങളിൽ കണ്ണൂർ കലക്ടറുടെ വിശദറിപ്പോർട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു.
കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടർക്കെതിരെ പരാതി ലഭിച്ചാൽ അതും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
‘‘നവീൻ ബാബുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും റവന്യു വകുപ്പിന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. പരാതികളുണ്ടായിട്ടില്ലെന്ന അഭിപ്രായത്തിൽതന്നെ ഉറച്ചു നിൽക്കുന്നു ’’– മന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തില്ലെന്നും മകൾക്കു ജോലി നൽകുന്ന കാര്യം സർക്കാർ തലത്തിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.