വെടിവയ്പു കേസ് പ്രതി ഡോ.ദീപ്തി മോൾക്ക് ജാമ്യം
കൊച്ചി ∙ കുറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് തിരുവനന്തപുരം വഞ്ചിയൂരിലെ വീട്ടിലെത്തി ഷിനിയെന്ന യുവതിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ചെന്ന കേസിലെ പ്രതി ഡോ. ദീപ്തി മോൾ ജോസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാനതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പും ഉൾപ്പെടെയുള്ള വ്യവസ്ഥകൾവച്ചാണ് ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യം അനുവദിച്ചത്. 84 ദിവസമായി കസ്റ്റഡിയിലാണ്, അന്വേഷണം ഏറെക്കുറെ പൂർത്തിയായി, ക്രിമിനൽ പശ്ചാത്തലമില്ല തുടങ്ങിയ വസ്തുതകൾ കോടതി കണക്കിലെടുത്തു. കുറ്റപത്രം നൽകുന്നതുവരെ എല്ലാ രണ്ടും നാലും ശനിയാഴ്ചകളിൽ രാവിലെ 9 മുതൽ 11വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഇതിനുശേഷം, വിചാരണ തീരുന്നതുവരെ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും നിർദേശിച്ചു.