ലാൽ വർഗീസ് കൽപകവാടിക്ക് കണ്ണീരിൽ കുതിർന്ന വിട
അമ്പലപ്പുഴ ∙ കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി (70) ഇനി ഓർമ. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിലായിരുന്നു സംസ്കാര കർമങ്ങൾ.

രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക രംഗങ്ങളിലെ ഒട്ടേറെപ്പേർ കുടുബാംഗങ്ങൾക്കൊപ്പം സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. മകൻ അമ്പു വൈദ്യൻ ചിതയ്ക്കു തീകൊളുത്തി. കുടുംബാംഗങ്ങൾ ഇന്നു ചിതാഭസ്മം ഏറ്റുവാങ്ങി കൊല്ലം തേവലക്കര മാർത്തമറിയം ഓർത്തഡോക്സ് പള്ളിയിലെ കുടുംബ കല്ലറയിൽ അടക്കം ചെയ്യും. ഞായറാഴ്ച രാത്രിയാണു ലാൽ വർഗീസ് അന്തരിച്ചത്. ഇന്നലെ രാവിലെ ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പൊതുദർശന വേളയിൽ നേതാക്കളും പ്രവർത്തകരുമടക്കം ജനക്കൂട്ടം അന്തിമോപചാരം അർപ്പിച്ചു. തുടർന്നു വിലാപയാത്രയായി തോട്ടപ്പള്ളി കൽപകവാടി വീട്ടിലേക്ക്.
മന്ത്രി പി.പ്രസാദ്, എംപിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കിസാൻ കോൺഗ്രസ് ദേശീയ പ്രസിഡന്റ് അഖിലേഷ് ശുക്ല, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ തുടങ്ങിയവർ വസതിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യു, മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, യു.പ്രതിഭ, തോമസ് കെ.തോമസ്, കുറുക്കോളി മൊയ്തീൻ, മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ്, മുൻ ഡിജിപി പി.കെ. ഹോർമിസ് തരകൻ, മുൻ മന്ത്രിമാരായ വി.എം. സുധീരൻ, ജി.സുധാകരൻ, കെ.സി. ജോസഫ്, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ, സംവിധായകൻ ബാലചന്ദ്രമേനോൻ, കെ.സുരേഷ്കുറുപ്പ്, ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.