‘ഇനി ഞാൻ നിങ്ങൾക്കൊപ്പമാണ്, നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്’
കൽപറ്റ ∙ ‘‘ഇനി ഞാൻ നിങ്ങൾക്കൊപ്പമാണ്. നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്’’– പ്രിയങ്ക ഗാന്ധി ഇന്നലെ വയനാടിനോടു പറഞ്ഞത് ഇതാണ്. പ്രസംഗത്തിൽ നിന്ന്:

17–ാം വയസ്സിൽ അച്ഛനു വേണ്ടിയാണ് ഞാൻ ആദ്യമായി പ്രചാരണത്തിനെത്തിയത്. 35 വർഷമായി അമ്മയ്ക്കു വേണ്ടി, സഹോദരനു വേണ്ടി, അനേകം സഹപ്രവർത്തകർക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ആദ്യമായാണ് എനിക്കു വേണ്ടി വോട്ടു ചോദിച്ച് നിങ്ങളുടെ മുന്നിലെത്തുന്നത്. എന്നെ സംബന്ധിച്ച് ഇതു വേറിട്ട ഒരു അനുഭവമാണ്. വയനാട്ടിലേക്ക് എന്നെ തിരഞ്ഞെടുത്ത കോൺഗ്രസ് അധ്യക്ഷനു നന്ദി. മത്സരിക്കാൻ അനുവാദം നൽകിയ എന്റെ കുടുംബത്തിനും നന്ദി. ഇത് പുതിയ യാത്രയാണ്. ഈ യാത്രയിൽ നിങ്ങളാണ് എന്റെ ഗുരുക്കൻമാർ.
വയനാട് നൽകിയ പിന്തുണയാണ് എന്റെ സഹോദരൻ രാഹുലിനെ രാജ്യം മുഴുവൻ ആയിരക്കണക്കിനു കിലോമീറ്റർ സഞ്ചരിക്കാൻ പ്രേരിപ്പിച്ചത്. നിങ്ങളുടെ പിന്തുണയില്ലാതെ അത്ര ദൂരം സഞ്ചരിക്കാനാകില്ല. ലോകം മുഴുവൻ എന്റെ സഹോദരനെതിരെ നിന്നപ്പോഴും നിങ്ങൾ അദ്ദേഹത്തിനൊപ്പം നിന്നു. പോരാടാനുള്ള ധൈര്യവും കരുത്തും നൽകി.
ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തം ഞാനെന്റെ കണ്ണു കൊണ്ടു കണ്ടതാണ്. സർവതും നഷ്ടപ്പെട്ട അവസ്ഥയിലും അവിടെയുള്ള ഓരോരുത്തരും പരസ്പരം സഹാനുഭൂതിയോടെയാണു പെരുമാറിയത്. നിങ്ങളുടെ ആ കുടുംബത്തിന്റെ ഭാഗമാകുന്നത് എന്നെ സംബന്ധിച്ചു വലിയ ആദരവാണ്.
ഞാൻ 2 മക്കളുടെ അമ്മയാണ്. ഏതു പ്രതിസന്ധികളിലും കുടുംബം ആവശ്യപ്പെട്ടപ്പോഴൊക്കെ ഞാൻ കൂടെ നിന്നിട്ടുണ്ട്. അതേ കാര്യം തന്നെയാണ് നിങ്ങളോടു പറയാനുള്ളത്. നിങ്ങൾ എന്റെ കുടുംബം പോലെയാണ്. ഓരോ തവണ വരുമ്പോഴും ആ അടുപ്പം കൂടുന്നു. നിങ്ങളുടെ നല്ലകാലത്തും മോശം കാലത്തും ഞാൻ ഒപ്പമുണ്ടാകും. എന്നെ ചേർത്തുവച്ചതിനു ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി പറയുന്നു.