വിസിമാരെ തേടി സർവകലാശാലകൾ; സർക്കാർ പാനൽ ഗവർണർക്കു മുന്നിൽ
തിരുവനന്തപുരം∙ ഡിജിറ്റൽ സർവകലാശാല വിസി സ്ഥാനത്തുനിന്നു ഡോ.സജി ഗോപിനാഥ് 26നു വിരമിക്കുന്നതോടെ ഡിജിറ്റൽ സർവകലാശാലയ്ക്കും അദ്ദേഹം വിസിയുടെ അധിക ചുമതല വഹിച്ചിരുന്ന സാങ്കേതിക സർവകലാശാലയ്ക്കും വിസിമാരില്ലാതാകും.

പുതിയ വൈസ്ചാൻസലറെ കണ്ടെത്താൻ സർക്കാർ നൽകിയ പാനൽ ഗവർണർക്കു മുന്നിലുണ്ട്. ഡിജിറ്റൽ സർവകലാശാല വിസിയായി സാങ്കേതിക സർവകലാശാല മുൻ വിസി ഡോ.എം.എസ്.രാജശ്രീയെയാണു സർക്കാർ പരിഗണിക്കുന്നത്. സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല ഡോ.സജി ഗോപിനാഥിനു നൽകാനാണു നീക്കം. ഡോ.സജി ഗോപിനാഥ്,സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ.ഷാലിജ്, ഗവ. എൻജിനീയറിങ് കോളജ് പ്രഫസർ ഡോ.വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനൽ സർക്കാർ ഗവർണർക്കു കൈമാറിയിട്ടുണ്ടെങ്കിലും സജി ഗോപിനാഥിനെ നിയമിക്കാൻ മുൻഗണന നൽകണമെന്നാണു സർക്കാർ ആവശ്യം. നിയമവശങ്ങൾ പരിശോധിച്ചാകും ഗവർണറുടെ നടപടികൾ.
26ന് കാലാവധി പൂർത്തിയാക്കുന്ന ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനു കേരള സർവകലാശാല വിസിയുടെ അധിക ചുമതലയുണ്ട്. അദ്ദേഹത്തിനു കാലാവധി നീട്ടി നൽകുന്നില്ലെങ്കിൽ രണ്ടിടത്തും ഒഴിവുണ്ടാകും. ആരോഗ്യ സർവകലാശാലയിൽ 70 വയസ്സ് വരെ വിസിയായി തുടരാം.
കാലിക്കറ്റ്, കുസാറ്റ് വിസി നിയമനങ്ങളിൽ സർക്കാർ പാനൽ പരിഗണിക്കാതെയാണു ഗവർണർ താൽക്കാലിക നിയമനം നടത്തിയത്. കോഴിക്കോട് ഐഐഎം പ്രഫസറായ സജി ഗോപിനാഥിനെ ഡപ്യൂട്ടേഷനിലാണു ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി നേരത്തെ നിയമിച്ചത്.