എടത്വ(ആലപ്പുഴ)∙ വൈദ്യുതി ബോർഡിന്റെ അനാസ്ഥയ്ക്ക് ഇരയായി കർഷകൻ ഷോക്കേറ്റു മരിച്ചു. തലേന്നു രാത്രി ചിറയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റ എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫാണ് (62) മരിച്ചത്. ശക്തമായ കാറ്റിൽ കമ്പി പൊട്ടിവീണതു പല തവണ പാടശേഖര സമിതി സെക്രട്ടറി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഫ്യൂസ് ഊരാൻ നാട്ടുകാരെത്തന്നെ ഏൽപിച്ച് ഉദ്യോഗസ്ഥർ ചുമതല മറന്നതാണു ദാരുണ സംഭവത്തിനു കാരണമെന്ന് ആരോപണമുയർന്നു. നാട്ടുകാർ ഊരിയ ഫ്യൂസ് മാറിപ്പോയെന്നാണു വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ രാവിലെ ഒൻപതോടെ ചെറുതന നടുവിലേ പോച്ച വടക്ക് ദേവസ്വം തുരുത്ത് പാടശേഖരത്തിനു സമീപത്തെ ചിറയിലാണു ദുരന്തമുണ്ടായത്. കൃഷിയൊരുക്കങ്ങൾക്കായാണു ബെന്നി പാടത്തേക്കു പോയത്. ഇവിടെ ലൈൻ പൊട്ടിവീണത് അറിഞ്ഞെങ്കിലും വൈദ്യുതി വിഛേദിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണു പാടത്തിറങ്ങിയത്. സമീപത്തു പമ്പിങ് നടത്തിയിരുന്ന ദേവസ്വം തുരുത്ത് വിബീഷ്, ബെന്നിയുടെ അലർച്ച കേട്ട് ഓടിയെത്തി ഉടുവസ്ത്രം ചുറ്റി കമ്പി വലിച്ചു നീക്കിയെങ്കിലും   രക്ഷിക്കാനായില്ല. സോഫിയാമ്മയാണു ബെന്നിയുടെ ഭാര്യ. മക്കളില്ല. ബെന്നിയുടെ സംസ്കാരം നാളെ 10ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.

ADVERTISEMENT

   കാറ്റും മഴയും കാരണം ബുധനാഴ്ച രാത്രി ഒൻപതോടെ വൈദ്യുതക്കമ്പി പൊട്ടിവീണതു ദേവസ്വം തുരുത്ത് പാടശേഖര സമിതി സെക്രട്ടറി ഗ്രിഗറി ജോർജാണു വൈദ്യുതി ബോർഡ് ഓഫിസിൽ അറിയിച്ചത്. പല തവണ വിളിച്ചപ്പോഴാണു പ്രതികരിച്ചതെന്നും ആരെയെങ്കിലും വിളിച്ചു ഫ്യൂസ് ഊരാനായിരുന്നു നിർദേശമെന്നും ഗ്രിഗറി പറഞ്ഞു. ഒട്ടേറെപ്പേർ താമസിക്കുന്ന സ്ഥലമാണെന്നു പ്രത്യേകം പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വിളിച്ചപ്പോൾ, മറ്റു സ്ഥലങ്ങളിലും പോകേണ്ടതിനാൽ പിന്നീടു വരാമെന്നായിരുന്നു മറുപടി. രണ്ടു മണിക്കൂറിനു ശേഷമാണ് അപകടമുണ്ടായതെന്നും ഗ്രിഗറി പറഞ്ഞു.

പലയിടത്തും കമ്പി പൊട്ടിവീണിരുന്നെന്നും രാത്രി എത്താൻ കഴിയാത്തതിനാലാണു ഫ്യൂസ് ഊരാൻ പറഞ്ഞതെന്നുമാണു വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഫ്യൂസ് ഊരിയിട്ടും എങ്ങനെ വൈദ്യുതി പ്രവഹിച്ചെന്ന് അന്വേഷിക്കുന്നുണ്ടെന്നും അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.

English Summary:

Farmer Electrocutes Due to Electricity Board Negligence

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT