കോഴിക്കോട് ∙ മലയാള മനോരമ ഹോർത്തൂസ് കലാ, സാഹിത്യോത്സവത്തിൽ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പവിലിയൻ ഒരുങ്ങുകയാണ്. മേയ്ത്ര ഹോസ്പിറ്റലാണ് കൊച്ചി ബിനാലെ ആർട് പവിലിയൻ കോഴിക്കോട്ടുകാർക്കായി എത്തിക്കുന്നത്. മലബാറിലെ കലാകാരന്മാർക്കു സ്വന്തം നാട്ടിൽ കാലുറപ്പിച്ചു നിന്നുകൊണ്ടു മികച്ച അവസരം ഒരുക്കാനുള്ള ആദ്യ ചവിട്ടുപടിയാണ് ഈ പ്രദർശനമെന്ന് മേയ്ത്ര ഹോസ്പിറ്റൽ ചെയർമാനും കെഇഎഫ് ഹോൾഡിങ്സിന്റെയും തുലാ ക്ലിനിക്കൽ വെൽനെസിന്റെയും സ്ഥാപകനും ചെയർമാനുമായ ഫൈസൽ കൊട്ടിക്കോളനും ഭാര്യ ഷബാനയും പറയുന്നു. തിരിച്ചറിയാതെ കിടക്കുന്ന മലബാറിന്റെ സാധ്യതകളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഫൈസലും ഷബാനയും സംസാരിക്കുന്നു:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Q എന്താണ് ഹോർത്തൂസിൽ കൊച്ചി ബിനാലെ ആർട് പവിലിയൻ എത്തിക്കാനുള്ള തീരുമാനത്തിനു പിന്നിൽ?

ADVERTISEMENT

 A നമ്മുടെ നാട്ടിൽ കഴിവുള്ള എത്രയോ കലാകാരന്മാരുണ്ട്. ഓരോ തവണ നാട്ടിൽ വരുമ്പോഴും ഞാനും ഷബാനയും അവരെ തേടിപ്പോകാറുണ്ട്. എത്രയെത്ര പാട്ടുകാർ, ചിത്രകാരൻമാർ. അവർക്ക് കോഴിക്കോട്ട് കലകൾ അവതരിപ്പിക്കാനുള്ള വേദിയുണ്ട്. പക്ഷേ, അതൊരു വരുമാനമാർഗമായി മാറ്റിയെടുക്കാൻ കഴിയുന്നില്ല. 

  കലാകാരൻമാർ‍ കൊച്ചിയിലേക്കോ പുറത്തേക്കോ ചേക്കേറേണ്ട സ്ഥിതിയാണ്. ബിനാലെ വന്നതോടെ കൊച്ചി കലാകാരൻമാരുടെ കേന്ദ്രമായി. നമുക്കവരെ ഉത്തര കേരളത്തിലേക്കു കൊണ്ടുവരണം. കോഴിക്കോട്ടെ കലാകാരന്മാർക്കു കലാപ്രകടനങ്ങൾക്ക് ഒരു വേദി വികസിക്കണം. ചിത്രങ്ങൾ കോഴിക്കോട്ടു വിൽക്കാൻ കഴിയണം. കൊച്ചിയിലേക്കോ പുറത്തേക്കോ പോവാതെ ഇവിടെത്തന്നെ വരുമാനം ലഭിക്കണം. 

രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ‘നടക്കാവ് സ്കൂൾ മാതൃക’യിൽ ഒരു പദ്ധതിയായി ആർട് പവിലിയനെ മാറ്റുകയെന്നതാണു സ്വപ്നം. അന്നു രാജ്യാന്തര നിലവാരമുള്ള സ്കൂൾ എന്ന സ്വപ്നം ഞങ്ങൾ മുന്നോട്ടു വച്ചപ്പോൾ പലർക്കും മനസ്സിലായില്ല. ഇന്ന് ബെംഗളൂരുവിലും ശ്രീനഗറിലും കെനിയയിലുമൊക്കെ അത് അനുകരിക്കുന്നു.

Q ജീവിതത്തിൽ തിരക്കിട്ടോടുമ്പോൾ തനതു കലകൾക്ക് എന്താണു പ്രാധാന്യം?

ADVERTISEMENT

 A നമുക്കു കിട്ടിയ സൗഭാഗ്യങ്ങൾ ചുറ്റുമുള്ളവരിലേക്കു പകരാൻ കഴിയുന്നതാണ് ആനന്ദം. അത്തരമൊരു തിരിച്ചറിവുണ്ടായപ്പോഴാണ് ഇനി പണമുണ്ടാക്കാൻ ബിസിനസ് നടത്തേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചത്. ഏറ്റവുമധികം പ്രതിസന്ധിയുള്ള വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിലാണു കൂടുതൽ ശ്രദ്ധിക്കേണ്ടത്. സർക്കാരുകൾക്കു പരിമിതിയുണ്ട്. അതു മറികടക്കാൻ നമ്മളെപ്പോലുള്ളവരും മനസ്സു വയ്ക്കണം. മനുഷ്യരിലെ സമ്മർദം കുറയ്ക്കാനും ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാനും കലയും കലാകാരൻമാരും വേണം.

Q എന്താണ് പുതിയ നീക്കം?

 A  ചേളാരിയിൽ ‘തുലാ’ എന്ന സംരംഭം തുടങ്ങിയതിനു പിന്നിലും ഇത്തരമൊരു കാഴ്ചപ്പാടാണ്. പുതിയ വൈദ്യശാസ്ത്ര സംവിധാനങ്ങൾക്കൊപ്പം പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളും ഒരുമിപ്പിച്ച് എങ്ങനെ കൊണ്ടുപോകാം എന്നാണു ഞങ്ങൾ ചിന്തിച്ചത്. ഇതിനുള്ള ഇടമായാണ് തുലായെ വികസിപ്പിക്കുന്നത്. തുലാ പണമുണ്ടാക്കാനുള്ള സംരംഭമല്ല. രാജ്യാന്തരതലത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരിക്കും ഇത്.

Q ഹോർത്തൂസ് മലബാറിക്കൂസാണോ പ്രചോദനം?

ADVERTISEMENT

 A ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തെക്കുറിച്ചു കേട്ടിട്ടുണ്ട് എന്നല്ലാതെ കൃത്യമായ അറിവില്ലായിരുന്നു. ഇട്ടി അച്ചുതനെപ്പോലുള്ളവർ നമുക്കു കൈമാറിയ വിവരങ്ങൾ അനേകമുണ്ട്. ആധുനിക ചികിത്സയിലൂടെ രോഗം മാറ്റുകയും പരമ്പരാഗത ചികിത്സയിലൂടെ ശരീരത്തെ പഴയ അവസ്ഥയിലേക്ക് എത്തിക്കുകയുമാണു ഞങ്ങളുടെ കാഴ്ചപ്പാട്. 

Q നാട്ടുകാർക്ക് എങ്ങനെ കൂടുതൽ അവസരമൊരുക്കും?

 A കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമുള്ള കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, കലാകാരൻമാർ, കളരിപ്പയറ്റ് വിദഗ്ധർ തുടങ്ങി തദ്ദേശീയമായതു മാത്രമാണ് തുലായിൽ. കോഴിക്കോടിന്റെ കലാകാരൻമാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനുള്ള ശ്രമമായി ഇതിനെ കാണാം.

English Summary:

Hortus 2024: Interview With Faizal Kottikollon and Wife Shabana