‘ആടുജീവിത’ത്തിൽനിന്ന് കൈപിടിച്ചുയർത്തും ബഹ്റൈനിലെ ഈ മലയാളി നഴ്സ്
കോട്ടയം ∙ ബഹ്റൈനിൽ അനധികൃതമായി താമസിച്ചെന്ന കുറ്റത്തിന് 53 ഇന്ത്യൻ സ്ത്രീകൾ 2008ൽ പിടിക്കപ്പെട്ടു. അവരിൽ 6 മലയാളി പെൺകുട്ടികളും ഉണ്ടായിരുന്നു. രക്ഷാകരം നീട്ടി അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുന്നിട്ടിറങ്ങിയത് അവിടെ നഴ്സായ തെള്ളകം വാളയംകോട്ട് ഗീതാ വേണുഗോപാലാണ്. അനധികൃത റിക്രൂട്മെന്റിന് ഇരയായി ഗൾഫ് നാടുകളിൽ കുടുങ്ങുന്നവർക്ക് അഭയകേന്ദ്രമാണു ഗീത. കേസുകളിൽ ഇടപെട്ട്, അത്തരക്കാരെ നാട്ടിലേക്കെത്തിക്കാൻ ഗീത മുന്നിട്ടിറങ്ങുന്നു.

2001ൽ ആണു ഗീത ബഹ്റൈനിൽ എത്തിയത്. നഴ്സിങ് ജോലിയായിരുന്നു വാഗ്ദാനമെങ്കിലും കിട്ടിയതു വീട്ടുജോലിയാണ്. 10 മാസം വീടുകളിൽ ജോലി ചെയ്തശേഷമാണു നഴ്സിങ്ങിലേക്കു മാറിയത്. വീസ തട്ടിപ്പിന് ഇരയാകുന്നവരെ മാത്രമല്ല വിവിധ രോഗങ്ങളാൽ വലയുന്നവരെയും സഹായിക്കാൻ സമയം കണ്ടെത്തുന്നുണ്ട്. ഭർത്താവ് വേണുഗോപാൽ ബഹ്റൈനിൽ സൂപ്പർമാർക്കറ്റ് നടത്തുകയാണ്. മക്കൾ രണ്ടുപേരും വിവാഹിതരാണ്.