ഏലമലക്കാടുകളിൽ പുതിയ പട്ടയം നൽകരുത്: സുപ്രീം കോടതി
ന്യൂഡൽഹി ∙ ഇടുക്കിയിലെ ഏലമലക്കാടുകളിൽ (കാർഡമം ഹിൽ റിസർവിൽ–സിആച്ച്ആർ) പുതിയ പട്ടയം അനുവദിക്കുന്നതു സുപ്രീം കോടതി വിലക്കി. ഇതു വനഭൂമിയാണോ റവന്യുഭൂമിയാണോ എന്ന തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് പരിസ്ഥിതി ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വനഭൂമിയിൽ ഏലം കൃഷി ഉൾപ്പെടെയുള്ള വാണിജ്യ ഇടപെടലുകൾ പുതുതായി അനുവദിക്കുന്നതിനും വിലക്കുണ്ട്. സിഎച്ച്ആർ റവന്യുഭൂമിയാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന കേരള സർക്കാർ, പട്ടയവിതരണ വിലക്കിനെ എതിർത്തില്ല. ഉത്തരവ് സിഎച്ച്ആറിൽ നിലവിലുള്ള കൃഷിയെ ബാധിക്കരുതെന്നു കമ്പം കാർഡമം ഗ്രോവേഴ്സ് യൂണിയനു വേണ്ടി വി.ഗിരി, റോയി ഏബ്രഹാം എന്നിവർ വാദിച്ചു. ഇതിനു തടസ്സമില്ലെന്നു ബെഞ്ച് വ്യക്തമാക്കി.

സിഎച്ച്ആറിന്റെ കാര്യത്തിൽ കേരള സർക്കാർ പലപ്പോഴായി നൽകിയ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകൾ അമ്പരപ്പിക്കുന്നതാണെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വർ പറഞ്ഞു. കേസിൽ 2007 ൽ സുപ്രീം കോടതി നോട്ടിസയച്ച ശേഷം മാത്രം അരലക്ഷത്തോളം പട്ടയങ്ങൾ നൽകി. ഭൂരഹിത കർഷകർക്കു ഭൂമി അനുവദിക്കുന്നതിലല്ല, മറിച്ച് അതിന്റെ പേരിൽ വലിയ തട്ടിപ്പു നടക്കുന്നതിലാണ് ആശങ്കയെന്നും പരമേശ്വർ പറഞ്ഞു. തുടർന്നായിരുന്നു ജഡ്ജിമാരായ ബി.ആർ. ഗവായ്, പി.കെ. മിശ്ര, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസ് ഇനി ഡിസംബറിൽ പരിഗണിക്കും.
സിഎച്ച്ആർ റവന്യു ഭൂമിയെന്നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നൽകിയ പുതിയ സത്യവാങ്മൂലത്തിലുള്ളത്. മരം മുറിക്കാൻ വനംവകുപ്പിന്റെ അനുമതി ആവശ്യമാണെങ്കിലും വനഭൂമിയായി കരുതാനാകില്ലെന്നും ചൂണ്ടിക്കാട്ടി. സിഎച്ച്ആർ വനഭൂമിയാണെന്നും പട്ടയങ്ങളും പാട്ടങ്ങളും റദ്ദാക്കി കയ്യേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ‘വൺ എർത്ത് വൺ ലൈഫ്’ മുൻപു നൽകിയ ഹർജിയിലാണ് ഇപ്പോഴും വാദം തുടരുന്നത്. ഏലമലക്കാടുകളുടെ വിസ്തീർണം 2,15,720 ഏക്കറാണോ 15,720 ഏക്കറാണോ എന്നതിലും തർക്കം നിലനിൽക്കുന്നു.
കേരള സർക്കാരിനായി ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ, വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷനു വേണ്ടി സാജു ജേക്കബ്, ഷൈൻ വർഗീസ്, കാർഡമം പ്ലാന്റേഷൻ ഫെഡറേഷനു വേണ്ടി നിഖിൽ ഗോയൽ, ആദിത്യ റോയ് എന്നിവരും വൺ എർത്ത് വൺ ലൈഫിനു വേണ്ടി രാഗേന്ദ് ബസന്ത്, എ.കാർത്തിക് എന്നിവരും ഹാജരായി.
‘എംപിമാരും എംഎൽഎമാരും വ്യാജപട്ടയമുണ്ടാക്കുന്നു’
ഏലമലക്കാടുകളിൽ എംപിമാരും എംഎൽഎമാരും വ്യാപകമായി കയ്യേറ്റം നടത്തി വ്യാജ പട്ടയം സംഘടിപ്പിക്കുന്നതായി രഹസ്യ വിവരമുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ ആരോപണം. കയ്യേറ്റങ്ങൾ അക്കമിട്ടു നിരത്തുകയും ചെയ്തു. തുടക്കത്തിൽ 334 ചതുരശ്ര മൈൽ ഭൂമിയെന്നു പറഞ്ഞ സർക്കാർ പിന്നീടത് 413 ചതുരശ്ര മൈൽ എന്നു മാറ്റി. സിഎച്ച്ആർ ഇപ്പോൾ വനഭൂമിയല്ലെന്നാണ് സർക്കാർ പറയുന്നത്. ഇതിനു വിരുദ്ധമായ നിലപാട് മുൻപു സ്വീകരിച്ചിരുന്നു. സർക്കാർ പറയുന്നതനുസരിച്ചാണെങ്കിൽ മതികെട്ടാൻചോല പോലും റവന്യു ഭൂമിയിലാകുമെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.