വിദ്യാർഥികൾക്കുള്ള അയൺ ഗുളികകൾ അധ്യാപകരും കഴിക്കണം; നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം∙ സ്കൂളുകളിൽ കുട്ടികൾക്കു നൽകുന്ന അയൺ ഫോളിക് ആസിഡ് ഗുളികകൾ അധ്യാപകരും കഴിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. 6 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ആഴ്ച തോറും സ്കൂളുകളിൽ നിന്ന് ഈ ഗുളിക നൽകുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്ക് ഗുളിക നൽകുമ്പോൾ ക്ലാസ് ടീച്ചറും ഓരോ ഗുളിക കഴിക്കണമെന്നാണ് വകുപ്പ് സർക്കുലറിൽ നിർദേശിക്കുന്നത്. ഇതിനു പുറമേ ഫെബ്രുവരി, ഓഗസ്റ്റ് മാസങ്ങളിലായി എല്ലാ കുട്ടികൾക്കും ഓരോ വിര നിവാരണ ഗുളികയും നൽകും.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ പാലും മുട്ടയും നൽകുന്നതിന് രക്ഷിതാവിന്റെ സമ്മതപത്രം വാങ്ങണമെന്നു വകുപ്പ് കർശനമായി നിർദേശിക്കുന്നുണ്ടെങ്കിലും അയൺ ഫോളിക് ആസിഡ് ഗുളിക നൽകുന്നതിന് ഇത്തരം സമ്മതപത്രമൊന്നും വാങ്ങാൻ നിർദേശമില്ല. സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന സമ്പുഷ്ടീകരിച്ച അരിയിലും ഇരുമ്പ് (അയൺ) അധികമായി ചേർക്കുന്നുണ്ട്.