കൂറുമാറ്റക്കോഴ: മുഖ്യമന്ത്രി വിവരം തേടി, മുന്നറിയിപ്പ് പലവട്ടം; കുഞ്ഞുമോനെ കണ്ടത് നിർണായക ദിവസം
തിരുവനന്തപുരം ∙ ബിജെപിക്കൊപ്പമുള്ള എൻസിപിയിലേക്ക് (അജിത് പവാർ) കൂറുമാറാൻ 2 എംഎൽഎമാർക്കു തോമസ് കെ.തോമസ് കോഴ വാഗ്ദാനം ചെയ്തെന്ന വിവരം സംബന്ധിച്ച് എൻസിപി നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പു നൽകിയത് ഒന്നിലേറെത്തവണ. അതു കണക്കിലെടുക്കാതെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എൻസിപി നേതാക്കൾ എത്തിയപ്പോൾ നേരത്തേ പറഞ്ഞത് ഗൗരവത്തിലെടുത്തില്ലെന്ന നീരസം പിണറായി അവരോടു പ്രകടിപ്പിച്ചു.

ഈ വർഷമാദ്യം നടന്ന നിയമസഭാ സമ്മേളനത്തിനിടെ, എംഎൽഎമാരായ ആന്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും തോമസ് കെ.തോമസ് സമീപിച്ച വിവരം വൈകാതെ മുഖ്യമന്ത്രി അറിഞ്ഞു. ആന്റണി രാജുവിനോടു വിവരം സ്ഥിരീകരിച്ചശേഷം അക്കാര്യം എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയെ ധരിപ്പിച്ചു. ചാക്കോയും മന്ത്രി എ.കെ.ശശീന്ദ്രനും പിന്നീടു കാണാനെത്തിയപ്പോഴും ആവർത്തിച്ചു.
ഈ മുന്നറിയിപ്പുകൾ നിലനിൽക്കെ തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനം എൻസിപി എടുത്തതോടെ ആന്റണി രാജുവിനോടു വീണ്ടും വിവരങ്ങൾ തേടി. ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കണമെന്ന പാർട്ടി കത്തുമായി കാണാൻ എൻസിപി നേതാക്കൾക്കു സമയം അനുവദിച്ചത് ഒക്ടോബർ മൂന്നിനായിരുന്നു.
ഇതിനു തലേന്നു കോവൂർ കുഞ്ഞുമോനെ കൊട്ടാരക്കരയിൽ നേരിട്ടു കണ്ടു. തുടർന്ന് പി.സി.ചാക്കോ, എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എന്നിവരോട് അറിഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു. നിയമസഭാ ലോബിയിൽ മുന്നുപേരും തമ്മിൽ കണ്ടിട്ടുണ്ട്. കോവൂർ കുഞ്ഞുമോൻ അതു സമ്മതിച്ചില്ല. എന്നാൽ, പണം വാഗ്ദാനം ചെയ്തത് ഉൾപ്പെടെ ആന്റണി രാജു വിശദീകരിച്ചു. ഒരു എംഎൽഎയ്ക്ക് 50 കോടി വരെയാണു വാഗ്ദാനമെന്നും പറഞ്ഞു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് തോമസ് ആവർത്തിച്ചു.
വിവരം വളരെ നേരത്തേ അറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷണ ഏജൻസികൾക്കു വിട്ടില്ലെന്ന ചോദ്യമുയരുന്നുണ്ട്. പണം കൈമാറിയിട്ടില്ലെന്നു ബോധ്യമായതുകൊണ്ടാകുമെന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്.
പരാതി സംബന്ധിച്ച് എൻസിപി നേതൃത്വം തോമസിനോടു വിവരങ്ങൾ തേടിയിരുന്നു. കളിയായി വല്ലതും പറഞ്ഞിട്ടുണ്ടാകാമെന്നതല്ലാതെ ഗൗരവത്തോടെ ഓഫർ വച്ചിട്ടില്ലെന്നായിരുന്നു മറുപടി. അതിൽ വ്യക്തത വരുത്താൻ പി.സി.ചാക്കോ ആന്റണി രാജുവിനെ ബന്ധപ്പെട്ടു. രാഷ്ട്രീയ പദ്ധതിയായിത്തന്നെ തന്നോടും കുഞ്ഞുമോനോടും അവതരിപ്പിക്കുകയാണു ചെയ്തതെന്ന് ആന്റണി രാജു മറുപടി നൽകി.