ഡിജിറ്റൽ സർവകലാശാല: വിസി ഡോ. സജി ഗോപിനാഥ് വിരമിച്ചു
തിരുവനന്തപുരം ∙ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്നു ഡോ.സജി ഗോപിനാഥ് ഇന്നലെ വിരമിച്ചതോടെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് വിസിമാർ ഇല്ലാതായി. സാങ്കേതിക സർവകലാശാലയുടെ അധികച്ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.

സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വിസിയെ കണ്ടെത്താൻ സർക്കാർ നൽകിയ പാനൽ ഗവർണർക്കു മുന്നിലുണ്ട്. ഡോ.സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ.ഷാലിജ്, ഗവ.എൻജിനീയറിങ് കോളജ് പ്രഫസർ ഡോ.വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനലാണു സർക്കാർ കൈമാറിയിരിക്കുന്നത്. സജി ഗോപിനാഥിനെ നിയമിക്കാൻ മുൻഗണന നൽകണമെന്നാണു സർക്കാരിന്റെ ആവശ്യം. ഡിജിറ്റൽ സർവകലാശാല വിസിയായി സാങ്കേതിക സർവകലാശാല മുൻ വിസി ഡോ.എം.എസ്.രാജശ്രീയുടെ പേരു മാത്രമാണു സർക്കാർ നൽകിയിട്ടുള്ളത്. എന്നാൽ ആരോഗ്യ, കേരള സർവകലാശാലകളുടെ കാര്യത്തിലുണ്ടായ തിടുക്കം ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ കാര്യത്തിൽ ഗവർണറിൽനിന്നുണ്ടായിട്ടില്ല.
ആരോഗ്യ സർവകലാശാലയിൽ ഡോ.മോഹനൻ കുന്നുമ്മലിന്റെ കാലാവധി കഴിഞ്ഞത് കഴിഞ്ഞ ദിവസമാണെങ്കിലും 2 ദിവസം മുൻപുതന്നെ അദ്ദേഹത്തിനു പുനർനിയമനം നൽകി. അന്നുതന്നെ കേരള സർവകലാശാലയുടെ അധികച്ചുമതലയും ഏൽപിച്ചു. ഇക്കാര്യത്തിൽ സർക്കാരിനു കടുത്ത വിയോജിപ്പുണ്ട്. എന്നാൽ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ തങ്ങൾ താൽപര്യപ്പെടുന്നവരെ നിയമിക്കുമെന്ന പ്രതീക്ഷയിലാണു സർക്കാർ. സാങ്കേതിക സർവകലാശാലയിലെ നിയമന കാര്യത്തിൽ നിയമവശങ്ങൾകൂടി പരിശോധിക്കേണ്ടതുണ്ടെന്നാണു ഗവർണറുടെ നിലപാട്. എങ്കിലും വൈകാതെ തീരുമാനമുണ്ടായേക്കും.