കെഎസ്ആർടിസി ബസ് തടഞ്ഞ് ആക്രമണം: 3 പേർ അറസ്റ്റിൽ
ശാന്തൻപാറ ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിനു സമീപം കെ എസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ എൽദോസ്, കണ്ടക്ടർ ബാലാജി എന്നിവരെ ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ പൂപ്പാറ വേമ്പനാട്ട് അൻസാർ (46), പൂപ്പാറ ടവർ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മഞ്ചുമല സ്വദേശി കുമരേശൻ (33), എസ്റ്റേറ്റ് പൂപ്പാറ സിഎം കോട്ടേജിൽ ചെല്ലദുരൈ (54) എന്നിവരെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് 4.45 ന് പൂപ്പാറ ഭാഗത്തുനിന്ന് മൂന്നാറിലേക്കു പോവുകയായിരുന്ന ബസ് പൂപ്പാറ ബവ്കോ ജംക്‌ഷനു സമീപം എത്തിയപ്പോൾ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നു ചാടിയിറങ്ങിയ പ്രതികൾ കൈകാണിച്ചു. എന്നാൽ ഇവർ മദ്യലഹരിയിലായിരുന്നതിനാൽ ബസ് നിർത്താതെ പോയി.
ഓട്ടോയിൽ പിന്നാലെയെത്തിയ പ്രതികൾ ആനയിറങ്കല്ലിനു സമീപം ബസ് തടഞ്ഞ് ഡ്രൈവർ എൽദോസ്, കണ്ടക്ടർ ബാലാജി എന്നിവരെ ആക്രമിക്കുകയായിരുന്നു. എൽദോസിന്റെ കാലിന് ചെറിയ പരുക്കേറ്റിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.