മതിരുവനന്തപുരം ∙ മണിയാർ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് കാർബൊറണ്ടം യൂണിവേഴ്സൽ കമ്പനി (സിയുഎംഐ) കരാർ നീട്ടിനൽകാൻ ആവശ്യപ്പെടുന്നത് കരാറിനു വിരുദ്ധമെന്ന് കെഎസ്ഇബി. 12 മെഗാവാട്ട് ഉൽപാദനശേഷിയുള്ള പദ്ധതിയുടെ കരാർ കാലാവധി അവസാനിക്കാനിരിക്കെ, 25 വർഷം കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കമ്പനി സർക്കാരിനു കത്തു നൽകിയിരുന്നു. 2018, 19 വർഷങ്ങളിലെ പ്രളയങ്ങളുടെ ഭാഗമായി വലിയ നാശനഷ്ടം നേരിട്ടുവെന്നും അതിനെത്തുടർന്നു വൻ മൂലധന നിക്ഷേപം നടത്തേണ്ടി വന്നുവെന്നുമാണ് കമ്പനി സർക്കാരിനു നൽകിയ കത്തിൽ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മണിയാർ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് കാർബൊറണ്ടം യൂണിവേഴ്സൽ കമ്പനി (സിയുഎംഐ) കരാർ നീട്ടിനൽകാൻ ആവശ്യപ്പെടുന്നത് കരാറിനു വിരുദ്ധമെന്ന് കെഎസ്ഇബി. 12 മെഗാവാട്ട് ഉൽപാദനശേഷിയുള്ള പദ്ധതിയുടെ കരാർ കാലാവധി അവസാനിക്കാനിരിക്കെ, 25 വർഷം കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കമ്പനി സർക്കാരിനു കത്തു നൽകിയിരുന്നു. 2018, 19 വർഷങ്ങളിലെ പ്രളയങ്ങളുടെ ഭാഗമായി വലിയ നാശനഷ്ടം നേരിട്ടുവെന്നും അതിനെത്തുടർന്നു വൻ മൂലധന നിക്ഷേപം നടത്തേണ്ടി വന്നുവെന്നുമാണ് കമ്പനി സർക്കാരിനു നൽകിയ കത്തിൽ പറയുന്നത്.

എന്നാൽ, കരാർ വ്യവസ്ഥകൾ പ്രകാരം അപ്രതീക്ഷിതമായുണ്ടാകുന്ന നാശനഷ്ടങ്ങൾ കരാർ നീട്ടി നൽകാൻ കാരണമല്ല. 2018 ലെ പ്രളയകാലത്ത് വലിയ നിക്ഷേപങ്ങൾ തങ്ങൾ നടത്തിയതായി കാർബൊറണ്ടം കമ്പനി അറിയിച്ചെങ്കിലും അതു സംബന്ധിച്ച രേഖകൾ കെഎസ്ഇബിക്കു സമർപ്പിച്ചിട്ടില്ല. മാത്രമല്ല, അധിക മൂലധന നിക്ഷേപം പദ്ധതിയിൽ നടത്തണമെങ്കിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടുകയും വേണമായിരുന്നു. അതും ചെയ്തിട്ടില്ല.

ADVERTISEMENT

പ്രളയ കാലത്തുണ്ടാകുന്ന നാശനഷ്ടങ്ങൾ കരാർ വ്യവസ്ഥകളിലുള്ള അപ്രതീക്ഷിത സാഹചര്യമാണ്. അത്തരം സാഹചര്യം 120 ദിവസത്തിൽ കൂടുതൽ നീണ്ടാൽ ഉഭയ ധാരണ പ്രകാരം കരാർ റദ്ദാക്കുകയോ തുടരുകയോ ചെയ്യാം. എന്നാൽ, അത്തരം ആവശ്യങ്ങളൊന്നും കമ്പനി സർക്കാരിനെയോ കെഎസ്ഇബിയെയോ അറിയിച്ചിട്ടില്ല. അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം നഷ്ടമുണ്ടായാൽ അത് ഇൻഷുറൻസ് പരിരക്ഷയിലൂടെ പരിഹാരം കാണണമെന്നാണു വ്യവസ്ഥ. കാർബൊറണ്ടത്തിനു മാത്രം ഇളവു നൽകിയാൽ സമാനമായ സാഹചര്യം ചൂണ്ടിക്കാട്ടി മറ്റുള്ളവർക്കും അനുവദിക്കേണ്ടിവരുമെന്നും അതു നീതികേടാണെന്നും കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരുന്നു. 

നഷ്ടം എവിടെ?

ADVERTISEMENT

കെഎസ്ഇബി നടത്തിയ പരിശോധനയിൽ 2018–19 വർഷത്തിൽ മണിയാർ ജലവൈദ്യുത പദ്ധതിയിൽ ഒരിക്കൽ പോലും പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും ഉൽപാദനം സാധാരണ ഗതിയിലായിരുന്നുവെന്നുമാണ് കണ്ടെത്തിയത്. 2019 സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ മാത്രം ഉൽപാദനം കുറഞ്ഞു. എന്നാൽ, വെള്ളപ്പൊക്കമുണ്ടായത് 2019 ഓഗസ്റ്റിലാണ്. ആ മാസം പ്ലാന്റിന്റെ ഉൽപാദനം 25.2 ലക്ഷം യൂണിറ്റായിരുന്നു. ഇതു കാണിക്കുന്നത് പ്രളയം കാരണം മണിയാർ പദ്ധതിയിൽ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ്. 

English Summary:

Maniyar Hydroelectric Project: Extending contract is illegal says KSEB