എൻസിപിക്ക് മൗനം, ആശയക്കുഴപ്പം; തൽക്കാലം തോമസിനൊപ്പം നിൽക്കും
തിരുവനന്തപുരം ∙ കോഴ വിവാദത്തിൽ തിരക്കിട്ട് പ്രതികരണം വേണ്ടെന്ന നിലപാട് മാറ്റണമെന്ന് എൻസിപി നേതൃത്വത്തിനു മേൽ സമ്മർദം. പാർട്ടിതല അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് തോമസ് കെ.തോമസിനെ കൈവിടുന്നതു പോലെയാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. തൽക്കാലം തോമസിനൊപ്പം നിൽക്കും. ബാക്കി പിന്നീട് തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പ്രതികരിച്ചിട്ടില്ല. സിപിഎം, സിപിഐ, എൽഡിഎഫ് നേതൃത്വങ്ങൾ നിലപാട് പറഞ്ഞിട്ടും പാർട്ടി മൗനം തുടരുന്നത് ആശയക്കുഴപ്പം കൂട്ടുമെന്ന് എൻസിപിയിൽ പലരും കരുതുന്നു.

തനിക്കെതിരെ പരാതി ഇല്ലെന്നും വാർത്ത വ്യാജമാണെന്നുമാണ് തോമസ് കെ.തോമസിന്റെ പരസ്യ നിലപാട്. എന്നാൽ, പരാതിയെക്കുറിച്ച് എൻസിപി നേതൃത്വത്തിന് പൂർണ ബോധ്യമുണ്ട്. മുഖ്യമന്ത്രി തന്നെ അത് അവരെ നേരിട്ടറിയിച്ചതും പാർട്ടി തലത്തിൽ നേതാക്കൾ ചർച്ച ചെയ്തതുമാണ്. അതുകൊണ്ട് പരാതി ഇല്ലെന്നു പരസ്യമായി പറയാൻ എൻസിപിക്ക് എളുപ്പമല്ല. പരാതി തന്നെ തെറ്റാണെന്നു പറഞ്ഞാൽ മുഖ്യമന്ത്രിയെ അവിശ്വസിക്കലുമാകും.
എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ പി.സി. ചാക്കോ കൈക്കൊണ്ട തീരുമാനം പാർട്ടിക്കകത്ത് ഭിന്നത സൃഷ്ടിച്ചിരുന്നു. എന്നാൽ, ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും പാർട്ടി നേതൃസമിതികളിലെ ഭൂരിപക്ഷവും മാറ്റത്തെ അനുകൂലിച്ചതോടെ തോമസിനു കടന്നുവരാനുള്ള കളമൊരുങ്ങി. കേന്ദ്രനേതൃത്വം കൂടി പച്ചക്കൊടി കാട്ടിയതോടെ വഴി തെളിഞ്ഞെന്നു കരുതിയപ്പോഴാണ് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചത്.
പിണറായി നേരത്തേ തന്നെ പാർട്ടി നേതൃത്വത്തിനു നൽകിയ സൂചനകൾ ഗൗരവത്തിലെടുത്ത് അദ്ദേഹത്തെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ ശ്രമിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. എന്നിട്ടും തോമസിന് സാധ്യത കുറവാണെങ്കിൽ അക്കാര്യം അദ്ദേഹത്തെയും പറഞ്ഞു മനസ്സിലാക്കാമായിരുന്നു. അതിനു പകരം മന്ത്രിയെ തീരുമാനിക്കാനുള്ള പാർട്ടിയുടെ അധികാരം മുഖ്യമന്ത്രി തടയുന്നതു വരെ കാര്യങ്ങളെത്തിച്ചു. ഒടുവിൽ പരാതിയും പുറത്തു വന്നു.