തൃശൂർ ∙ പൂരം അലങ്കോലപ്പെട്ടപ്പോൾ താൻ ആംബുലൻസിൽ വന്നതായി കണ്ടെങ്കിൽ അത് മായക്കാഴ്ച ആണെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. പൊലീസുമായുള്ള തർക്കത്തെത്തുടർന്ന് ദേവസ്വങ്ങൾ പൂരച്ചടങ്ങുകൾ നിർത്തിവച്ച രാത്രി തിരുവമ്പാടി ദേവസ്വത്തിന്റെ ഓഫിസിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപി എത്തിയെന്നതിനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം ചേലക്കരയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസംഗിച്ചു തീർന്നതിനു പിന്നാലെയാണ് ആ വാദം തള്ളി സുരേഷ് ഗോപി പ്രസംഗിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേന്ദ്രൻ വിശ്വസിക്കുന്നതു പോലെ ആംബുലൻസിൽ താനവിടെ പോയിട്ടില്ലെന്നും ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമാണ് അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യം ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ ഉൾപ്പെടെയുള്ളവർ നേരത്തേ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സ്വരാജ് റൗണ്ട് വരെ തന്റെ കാറിലാണ് എത്തിയതെന്നും അവിടെനിന്ന് തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് ആംബുലൻസിലാണ് പോയതെന്നും അനീഷ് കുമാർ സുരേഷ് ഗോപിയുടെ പ്രസംഗത്തിനു പിന്നാലെ വിശദീകരിച്ചെങ്കിലും സുരേഷ് ഗോപി ഇന്നലെയും അങ്ങനെ വ്യക്തത വരുത്തിയിട്ടില്ല. 

പൂരനാളിൽ ആംബുലൻസിൽ വന്നിറങ്ങുന്ന സുരേഷ് ഗോപി (ഫയൽ ചിത്രം)
ADVERTISEMENT

കേന്ദ്രമന്ത്രിയും പാർട്ടിയും രണ്ടു തട്ടിലാണെന്ന സൂചനയാണ് പുതിയ വിവാദവും നൽകുന്നത്. നേരത്തേ, മുകേഷ് എംഎൽഎ സ്ഥാനത്തു തുടരുന്നതു സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുകേഷിനെതിരെ കോടതി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ച് സുരേഷ് ഗോപി പൊട്ടിത്തെറിക്കുകയും എന്നാൽ, പാർട്ടി നിലപാട് അതല്ല എന്ന് പിന്നാലെ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ, പൂരം വിവാദത്തിൽ ആദ്യമായി സുരേഷ് ഗോപി പ്രതികരിച്ചപ്പോഴും സംസ്ഥാന ബിജെപി നേതൃത്വവും മന്ത്രിയും രണ്ടു ദിശയിലായിരിക്കുകയാണ്.

സുരേഷ് ഗോപി ബിനി ടൂറിസ്റ്റ് ഹോമിനു സമീപം ബിജെപി ജില്ലാ പ്രസിഡന്റിന്റെ സ്വകാര്യ കാറിൽ വന്നിറങ്ങി അവിടെനിന്ന് സ്വരാജ് റൗണ്ട് വഴി തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് പോയതാണെങ്കിൽ 250 മീറ്ററോളം ദൂരമാണ് ആംബുലൻസിനെ ആശ്രയിച്ചിരിക്കുക. പൂരം ദിവസം സ്വരാജ് റൗണ്ടിൽ യാത്രാ വാഹനങ്ങൾ കടത്തിവിടില്ല. സുരേഷ് ഗോപി ബിനി ജംക്‌ഷനിൽ ഉണ്ടായിരുന്ന 3 ആംബുലൻസുകളിലൊന്നിൽ കയറിപ്പോകുകയായിരുന്നെന്നാണ് അന്നവിടെ ഉണ്ടായിരുന്ന പൊലീസുകാരും പറയുന്നത്. പൂരം കലങ്ങിയിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ലോക്സഭാ സ്ഥാനാർഥിയായിരുന്ന സിപിഐ നേതാവ് വി.എസ്.സുനിൽകുമാർ തള്ളിയതോടെ ഇടതു മുന്നണിയിലും പൂരം കലങ്ങിമറിയുകയാണ്. 

ADVERTISEMENT

പരാതിയിൽ നടപടിയില്ല

തൃശൂർ ∙ സുരേഷ് ഗോപി ആംബുലൻസിൽ സഞ്ചരിച്ചതിനെതിരെ സിപിഐ മണ്ഡലം സെക്രട്ടറി കെ.ബി.സുമേഷ് ഈയിടെ പരാതി നൽകിയെങ്കിലും പൊലീസ് ആകെ ചെയ്തത് പരാതിക്കാരന്റെ മൊഴിയെടുക്കലാണ്. നെട്ടിശേരിയിലെ വീട്ടിൽനിന്ന് ദേവസ്വം ഓഫിസിലേക്കു സുരേഷ് ഗോപി ആംബുലൻസിൽ വന്നുവെന്നാണ് പൊലീസിനും ആർടിഒയ്ക്കും നൽകിയ പരാതിയിൽ സുമേഷ് പറയുന്നത്.

പറഞ്ഞത് സത്യം തന്നെ: സുരേഷ് ഗോപി

പാലക്കാട് ∙ തൃശൂർ പൂരത്തെക്കുറിച്ചു കഴിഞ്ഞ ദിവസം താൻ പറഞ്ഞതു സത്യം തന്നെയെന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപി. അതിന്റെ ബാക്കി കിട്ടാ‍ൻ മാധ്യമങ്ങൾ ഓടി നടക്കുന്നുണ്ട്. അവരോടു സഖാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞതു മാത്രമേ പറയാനുള്ളൂ, തരില്ല. മാധ്യമങ്ങളോട് മറുപടി പറയാൻ സൗകര്യമില്ല. അതേസമയം, ജനങ്ങളോടു മറുപടി പറയും. ജനങ്ങളുടെ ചുങ്കപ്പണത്തിൽ നിന്നു ശമ്പളം പറ്റുന്ന പൊലീസിനോ സിബിഐയ്ക്കോ സത്യം പറഞ്ഞു കൊടുക്കും. ആ സത്യത്തിനു മുന്നിൽ അടിപതറി, മുട്ടൊടിഞ്ഞു വീഴുന്ന ഒരു സർക്കാരിനും അവരെ വഞ്ചനാപൂർവം പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തിനുമുള്ള തിരിച്ചടിയായിരിക്കും അത്. സത്യം മാത്രമേ പറഞ്ഞിട്ടും ചെയ്തിട്ടുമുള്ളൂ. പാലക്കാട്ടു തിര‍ഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു. 

English Summary:

Suresh Gopi's statement becomes problem for BJP state leadership