തിരുവനന്തപുരം ∙ കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഎമ്മിലെ പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് അംഗമായി തുടരാൻ നിയമപരമായി തടസ്സങ്ങളില്ല. നവീന്റെ മരണം ഉയർത്തിയ വിവാദങ്ങളെ തുടർന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ രാജിവച്ചിരുന്നു.

തിരുവനന്തപുരം ∙ കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഎമ്മിലെ പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് അംഗമായി തുടരാൻ നിയമപരമായി തടസ്സങ്ങളില്ല. നവീന്റെ മരണം ഉയർത്തിയ വിവാദങ്ങളെ തുടർന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ രാജിവച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഎമ്മിലെ പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് അംഗമായി തുടരാൻ നിയമപരമായി തടസ്സങ്ങളില്ല. നവീന്റെ മരണം ഉയർത്തിയ വിവാദങ്ങളെ തുടർന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ രാജിവച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ എഡിഎമ്മിന്റെ മരണം കഴിഞ്ഞുള്ള ആദ്യ 3 ദിവസം ദിവ്യ ഇരിണാവിലെ സ്വന്തം വീട്ടിലായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാവുകയും ചെയ്തതോടെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറി. 

സിപിഎം പെരിങ്ങോം ഏരിയ പരിധിയിലുള്ള ആലപ്പടമ്പിൽ പാർട്ടി പ്രവർത്തകന്റെ വീട്ടിലാണ് ദിവ്യ കഴിഞ്ഞതെന്നു പറയുന്നു. എന്നാൽ, ഇക്കാര്യം പെരിങ്ങോം ഏരിയ സെക്രട്ടറി നിഷേധിച്ചു. വടശ്ശേരിയിലെ ഒരു വീട്ടിൽനിന്നാണ് ഇന്നലെ രാവിലെ പയ്യന്നൂരിലെത്തിയതെന്നും പറയുന്നുണ്ട്. തിങ്കളാഴ്ച പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ദിവ്യ ചികിത്സ തേടിയെന്നു പ്രചാരണമുണ്ടായെങ്കിലും ആശുപത്രി അധികൃതർ നിഷേധിച്ചു. 

ADVERTISEMENT

ജില്ലാപഞ്ചായത്ത് അംഗമായി തുടരാം

തിരുവനന്തപുരം ∙ കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഎമ്മിലെ പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് അംഗമായി തുടരാൻ നിയമപരമായി തടസ്സങ്ങളില്ല. നവീന്റെ മരണം ഉയർത്തിയ വിവാദങ്ങളെ തുടർന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ രാജിവച്ചിരുന്നു. എന്നാൽ, ജില്ലാ പഞ്ചായത്ത് അംഗം എന്ന സ്ഥാനം രാജിവച്ചിട്ടില്ല.

1994 ലെ കേരള പഞ്ചായത്തിരാജ് നിയമത്തിൽ ജനപ്രതിനിധികളുടെ അയോഗ്യത പ്രതിപാദിക്കുന്ന വകുപ്പ് 35 പ്രകാരം, അയോഗ്യരാകണമെങ്കിൽ കോടതി ശിക്ഷിക്കണം. രേഖാമൂലം അറിയിപ്പു നൽകാതെ തുടർച്ചയായി ജില്ലാ പഞ്ചായത്തിന്റെയോ സ്റ്റാൻഡിങ് കമ്മിറ്റിയുടെയോ 3 യോഗങ്ങളിൽനിന്നു വിട്ടുനിന്നാലും അയോഗ്യതയ്ക്കു സാധ്യതയുണ്ട്. നിയമപോരാട്ടം നീണ്ടുപോകുകയും അതു യോഗങ്ങളിൽ പങ്കെടുക്കാൻ തടസ്സമാകുകയും ചെയ്താൽ ഇത്തരമൊരു പരാതി ഭാവിയിൽ ഉയർന്നേക്കാം.

ADVERTISEMENT

ദിവ്യയുടെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും

തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവില്ലെന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ പരിശോധനയിലും വ്യക്തമായി. നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളും ആരോപണങ്ങൾക്ക് ആധാരമായ പെട്രോൾ പമ്പിന്റെ അനുമതി സംബന്ധിച്ച ഫയൽ നീക്കങ്ങളും അന്വേഷിച്ച് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത സമർപ്പിച്ച റിപ്പോർട്ട് പഠിച്ച ശേഷമാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിലയിരുത്തൽ.

ഇത്തരം അപേക്ഷകളിൽ ഭാവിയിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും കലക്ടറേറ്റുകളിലും മറ്റും നടക്കുന്ന യോഗനടപടികൾക്ക് ഉണ്ടാകേണ്ട വ്യവസ്ഥകളും സംബന്ധിച്ചു ചില ശുപാർശകളും പ്രിൻസിപ്പൽ സെക്രട്ടറി നൽകിയതായി അറിയുന്നു.

ADVERTISEMENT

അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി ഇന്നലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കൈമാറി. ചീഫ് സെക്രട്ടറി കൂടി പഠിച്ചശേഷം റിപ്പോർട്ടിൽ നടപടികൾ സ്വീകരിക്കും. റവന്യു വകുപ്പിന്റെ ആഭ്യന്തര അന്വേഷണമാണ് ജോയിന്റ് കമ്മിഷണർ നടത്തിയത്. നവീൻ ബാബുവിനു ക്ലീൻചിറ്റ് നൽകുന്ന ഈ റിപ്പോർട്ടിൽ പ്രത്യേക ശുപാർശകളോ നിർദേശങ്ങളോ ഉണ്ടായിരുന്നില്ല. ഇതെത്തുടർന്നാണ് റിപ്പോർട്ട് പഠിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ചില ശുപാർശകളും നിർദേശങ്ങളും ഉൾപ്പെടുത്തിയത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്

കണ്ണൂർ ∙ സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയ്ക്കെതിരെ സംഘടനാതലത്തിൽ ഉടൻ അച്ചടക്കനടപടി ഉണ്ടാകുമോയെന്ന് ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയാം. ഇന്നത്തെ യോഗം നേരത്തേ നിശ്ചയിച്ചതാണ്. അച്ചടക്കനടപടി തീരുമാനിക്കാൻ മാത്രമായി പെട്ടെന്നു വിളിച്ചുചേർത്തതല്ല. എന്നാൽ, അച്ചടക്കനടപടിയെടുക്കാതെ മുന്നോട്ടു പോവുക സാധ്യമല്ലെന്നാണ് പാർട്ടിയിലെ പൊതുവികാരം. ആ നിലയ്ക്ക് ഇന്നുതന്നെ നടപടി ഉണ്ടായേക്കാം.

English Summary:

There is no legal obstacle for PP Divya to continue as panchayat member