തിരുവനന്തപുരം∙ ഹയർ സെക്കൻഡറി സ്കൂളുകളിലെ കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായിട്ടും അതനുസരിച്ചുള്ള ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. ജൂനിയർ അധ്യാപകരുടെ സ്ഥാനക്കയറ്റവും ഇതുവരെ നടത്തിയിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായെന്ന് നിയമസഭാ സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയെങ്കിലും നഷ്ടപ്പെട്ടതും പുതിയതായി രൂപീകരിച്ചതുമായ തസ്തികകളുടെ എണ്ണം സംബന്ധിച്ചു നിയമസഭയിലെ ചോദ്യത്തിനു മറുപടിയില്ല. ഒഴിവുകൾ ക്രോഡീകരിച്ച ശേഷമേ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യൂ എന്നാണ് മന്ത്രി വിശദീകരിച്ചത്. അതിനു സമയപരിധി തീരുമാനിച്ചിട്ടില്ലാത്തതിനാൽ അനിശ്ചിതമായി നീളുകയാണ്. 

ADVERTISEMENT

ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കഴിഞ്ഞ വർഷത്തെ തസ്തിക നിർണയം അനുസരിച്ച് അധിക തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി 2 മാസമായെങ്കിലും അതും ഇതുവരെ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പിഎസ്‌സി അധ്യാപക റാങ്ക്പട്ടികയിൽ ഇടംനേടി ജോലി കാത്തിരിക്കുന്നതു നൂറുകണക്കിന് ഉദ്യോഗാർഥികളാണ്. 

കഴിഞ്ഞവർഷം ആദ്യമായാണ് ഹയർ സെക്കൻഡറിയിൽ     പൂർണതോതിലുള്ള തസ്തിക നിർണയം നടത്തിയത്. 2021 ഫെബ്രുവരിയിലായിരുന്നു ഹയർ സെക്കൻഡറിയിലെ സ്കൂളുകളിൽ അവസാനമായി പുതിയ തസ്തിക സൃഷ്ടിച്ചത്. അതിനു ശേഷം വിരമിക്കൽ ഒഴിവുകളിലെ നിയമനം പോലും കാര്യമായി നടന്നിട്ടില്ല. തെക്കൻ ജില്ലകളിൽ വേണ്ടത്ര കുട്ടികളില്ലാത്ത 28 ഹയർ സെക്കൻഡറി ബാച്ചുകൾ കഴിഞ്ഞ വർഷങ്ങളിൽ സീറ്റ് ക്ഷാമമുള്ള വടക്കൻ ജില്ലകളിലേക്കു മാറ്റിയെങ്കിലും ആ ബാച്ചുകളിലെ അധ്യാപക തസ്തിക മാറ്റിയിട്ടില്ല.

ADVERTISEMENT

താൽക്കാലിക ബാച്ചുകളിലെല്ലാം താൽക്കാലിക അധ്യാപകരെയാണ് നിയോഗിക്കുന്നത്. 3 വർഷം തുടർച്ചയായി 50 കുട്ടികളിലധികമുള്ള താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്തി സ്ഥിരനിയമനം നടത്താമെന്നാണ് ചട്ടമെങ്കിലും അതിനും നടപടിയില്ല. 71 ബാച്ചുകളാണ് ഇത്തരത്തിലുള്ളത്. പട്ടികക്ഷേമ വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും താൽക്കാലിക അധ്യാപകരെ നിയമിച്ചാണു പഠനം.

English Summary:

Higher secondary: No vacancies reported to PSC

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT