കലക്ടറുടെ മലക്കംമറിച്ചിലിനു പിന്നിൽ സിപിഎം: കെ.സി. വേണുഗോപാൽ
പാലക്കാട് ∙ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ കലക്ടറുടെ മലക്കംമറിച്ചിലിനു പിന്നിൽ സിപിഎമ്മാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. കലക്ടറെ നിർബന്ധിച്ചു മൊഴി മാറ്റിച്ചതായിരിക്കും. സിവിൽ സർവീസിന്റെ അന്തസ്സിനും നിലവാരത്തിനും ചേരാത്ത പ്രവർത്തനം നടത്തിയ കലക്ടർക്ക് ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ല. സംസ്ഥാനത്തെ ജനങ്ങളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന നടപടികളാണു പൊലീസിന്റേത്. രണ്ടാം സിപിഎം ഭരണം പാർട്ടിയിലെ ഒരു വിഭാഗം നിയന്ത്രിക്കുന്ന സെൽഭരണമായെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ. ഭരണസംവിധാനം മുഴുവൻ സെല്ലിന്റെ പിടിയിലാണ്. തുടർഭരണം പാർട്ടിക്ക് അപകടവും ഭാരവുമായെന്നു സിപിഎമ്മിനുള്ളിൽ ചർച്ചയാണെന്നും കെ.സി.പറഞ്ഞു.