ഭാര്യയെ വെട്ടേറ്റ് മരിച്ച നിലയിലും ഭർത്താവിനെ ജീവനൊടുക്കിയ നിലയിലും കണ്ടത്തി
തലോർ ∙ വീടിനുള്ളിൽ ഭാര്യയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ വീടിനു മുകളിലെ ടെറസിൽ തൂങ്ങി മരിച്ചനിലയിലും കണ്ടെത്തി. വടക്കുമുറി സുബ്രഹ്മണ്യ അയ്യർ റോഡിൽ പൊറത്തൂക്കാരൻ വീട്ടിൽ ജോജുവിനെയും (50) ഭാര്യ ലിൻജുവിനെയുമാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ലിൻജുവിനെ വെട്ടിക്കൊലപ്പെടുത്തി ജോജു ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. മൂന്നുമണിയോടെ ലിൻജുവിന്റെ കരച്ചിൽ കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. പിന്നീട്, ജോജുവിനെ ടെറസിലെ ട്രസ്സിൽ തൂങ്ങി നിൽക്കുന്നത് കണ്ടതോടെ അയൽവാസികൾ പുതുക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ലിൻജുവിന്റെ കഴുത്തിലും മുഖത്തും വെട്ടുകത്തി പോലുള്ള ആയുധം കൊണ്ട് വെട്ടേറ്റ നിലയിലാണ്. ഒന്നര വർഷം മുൻപാണ് ഇവർ വിവാഹിതരായത്. കുടുംബ വഴക്കിനെ തുടർന്ന് അടുത്തിടെ 2 തവണ പുതുക്കാട് പൊലീസിൽ ഇവർ പരാതിയുമായി എത്തിയിരുന്നു. പൊലീസ് നിർദേശപ്രകാരം കൗൺസിലിങ്ങിനും ഇവരെ വിധേയരാക്കിയിരുന്നു. ഇരുവരും മുൻപ് വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയവരാണ്.
ഇടുക്കി സ്വദേശിയായ ലിൻജുവിന്റെ ആദ്യവിവാഹത്തിലെ 2 കുട്ടികൾ ഇവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുട്ടികൾ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. ജോജുവിനും ആദ്യ വിവാഹത്തിൽ ഒരു മകനുണ്ടെങ്കിലും ഇവരോടൊപ്പമല്ല താമസം. ജോജു ഒല്ലൂർ പിആർ പടിക്കു സമീപം ഈർച്ചവാൾ വർക്ഷോപ്പ് നടത്തുകയാണ്. ലിൻജു ബ്യൂട്ടീഷ്യനാണ്.