കലക്ടറുടെ മൊഴി കെട്ടിച്ചമച്ചത്: നവീന്റെ കുടുംബം
പത്തനംതിട്ട ∙ എഡിഎം നവീൻ ബാബു ‘തനിക്ക് തെറ്റുപറ്റി’ എന്നു പറഞ്ഞെന്ന കണ്ണൂർ കലക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം. കലക്ടറുടെ മൊഴി കെട്ടിച്ചമച്ചതാണെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും നവീന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിന്റെ തുടക്കത്തിലൊരിടത്തും പറയാത്ത കാര്യം കേസിന്റെ നിർണായക ഘട്ടത്തിൽ വന്നത് കുറ്റക്കാരെ സഹായിക്കാനും അന്വേഷണം വഴിതിരിച്ചു വിടാനുമാണെന്ന സംശയമുണ്ടെന്നു സഹോദരൻ പ്രവീൺ പറഞ്ഞു.

നവീൻ ബാബുവിന്റെ മരണം സംഭവിച്ചതിന്റെ പിറ്റേന്നു ബന്ധുക്കൾ കണ്ണൂർ കലക്ടറെ ചേംബറിലെത്തി കണ്ടിരുന്നു. ആ സമയത്തോ മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലെത്തിയ സമയത്തോ ഇക്കാര്യം ബന്ധുക്കളോട് കലക്ടർ പറഞ്ഞിരുന്നില്ല.
ദിവ്യയുടെ ജാമ്യ ഹർജി തള്ളിയ കോടതി വിധിയിലാണ് നവീനെ വീണ്ടും സംശയമുനയിൽ നിർത്തുന്ന മൊഴി പുറത്തുവന്നത്. എന്നാൽ ഈ മൊഴി കുറ്റസമ്മതമായി കണക്കാക്കാനാകില്ലെന്നാണു കോടതി വ്യക്തമാക്കിയത്.
ആ മൊഴി കലക്ടറുടെ റിപ്പോർട്ടിലില്ല: മന്ത്രി രാജൻ
തൃശൂർ ∙ കെ.നവീൻ ബാബു ‘തെറ്റുപറ്റി’ എന്നു പറഞ്ഞെന്ന കലക്ടർ അരുൺ കെ.വിജയന്റെ മൊഴി റവന്യു വകുപ്പിനു കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ ഇല്ലെന്നു മന്ത്രി കെ.രാജൻ. കലക്ടർ സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ ഈ മൊഴി പരാമർശിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞു. അതു കോടതിയിൽ അന്വേഷണ ഏജൻസിക്കു മുൻപാകെ നൽകിയ മൊഴിയാകാം. റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി വിശദമായി പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ട്. ഉടൻ തന്നെ റിപ്പോർട്ട് തനിക്കു ലഭിക്കുമെന്നും അതു പരിശോധിച്ചു മുഖ്യമന്ത്രിക്കു സമർപ്പിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു.
പ്രശാന്തിനെതിരെ അന്വേഷണമില്ല
തിരുവനന്തപുരം ∙ പി.പി.ദിവ്യയെ സർക്കാരുമായി ബന്ധപ്പെട്ട വിവിധ സമിതികളിൽനിന്ന് ഒഴിവാക്കാനും നടപടിയില്ല. സ്കൂൾ കരിക്കുലം കമ്മിറ്റി, കുടുംബശ്രീ സംസ്ഥാന ഭരണസമിതി, കണ്ണൂർ സർവകലാശാല സെനറ്റ് എന്നിവയിൽ ദിവ്യ ഇപ്പോഴും അംഗമാണ്. എഡിഎമ്മിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച പ്രശാന്ത് കൈക്കൂലി നൽകിയെന്ന് പൊലീസിനു മുന്നിൽ സമ്മതിച്ചിട്ടുപോലും ഇയാൾക്കെതിരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇയാളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണമില്ല.