കണ്ണൂർ ∙ ‘ഒരു തെറ്റു പറ്റി’യെന്ന് എഡിഎം കെ.നവീൻ ബാബു തന്നോടു പറഞ്ഞതായ കണ്ണൂർ കലക്ടർ അരുൺ കെ.വിജയന്റെ മൊഴി വിവാദമാകുന്നു. എഡിഎമ്മിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിലായ സിപിഎം നേതാവ് പി.പി.ദിവ്യ ഈ മൊഴി ആയുധമാക്കി തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടതിവിധിയിലുള്ള ഭാഗങ്ങൾ താൻ പറഞ്ഞതാണെന്നും എന്നാൽ പറഞ്ഞതു മുഴുവനായി വന്നിട്ടില്ലെന്നും കലക്ടർ അറിയിച്ചു. അതേസമയം, കലക്ടറുടെ മൊഴി കെട്ടിച്ചമച്ചതാണെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.
തനിക്കു തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി പൊലീസിനാണു കലക്ടർ മൊഴി നൽകിയത്. ദിവ്യയ്ക്കു മുൻകൂർജാമ്യം നിഷേധിച്ചുകൊണ്ടുള്ള തലശ്ശേരി കോടതിയുടെ വിധിന്യായത്തിൽ പരാമർശിച്ചപ്പോൾ മാത്രമാണ് ഇതു പുറത്തുവന്നത്.

ADVERTISEMENT

അതേസമയം, നവീൻ ബാബുവിന്റെ മരണത്തിനു തൊട്ടുപിന്നാലെ കലക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇത്തരമൊരു പരാമർശമുണ്ടായിരുന്നില്ലെന്നു റവന്യു മന്ത്രി കെ.രാജൻ വ്യക്തമാക്കി. റവന്യുതലത്തിൽ വിശദ അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയ്ക്കും കലക്ടർ ഇത്തരത്തിൽ മൊഴി നൽകിയതായി വിവരമുണ്ടായിരുന്നില്ല. എന്നാൽ, ഗീതയ്ക്ക് ഇതേ മൊഴി നൽകിയിട്ടുണ്ടെന്നാണ് കലക്ടർ ഇന്നലെ പറഞ്ഞത്. കോടതിയാകട്ടെ, തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ ഏറ്റുപറച്ചിലാകില്ലെന്നു ചൂണ്ടിക്കാട്ടി കലക്ടറുടെ മൊഴി തള്ളുകയാണു ചെയ്തത്. മുൻകൂർജാമ്യാപേക്ഷയിൽ കോടതി തള്ളിയ വാദം തന്നെ വീണ്ടുമുന്നയിച്ചാണ് അറസ്റ്റിനുശേഷം ദിവ്യ പുതിയ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

കലക്ടറുടെ മൊഴി പ്രധാനം

കലക്ടറുടെ മുന്നിൽ എഡിഎം നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന തരത്തിൽ മൊഴി വരുമെന്ന് ഒരാഴ്ച മുൻപേ സൂചനയുണ്ടായിരുന്നു. ഈ മാസം 14നു കലക്ടറേറ്റിലെ യാത്രയയപ്പു യോഗത്തിൽ ദിവ്യ തന്നെ അധിക്ഷേപിച്ചു സംസാരിച്ചശേഷം, നവീൻ ബാബു കലക്ടറുടെ ചേംബറിൽ പോയി 5 മിനിറ്റ് സംസാരിച്ചതായി സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. മറ്റു സഹപ്രവർത്തകരുമായി അധികം സംസാരിച്ചതുമില്ല. തന്നോട് അവസാനമായി എഡിഎം പറഞ്ഞ കാര്യങ്ങളെന്ന നിലയിൽ കലക്ടർ നൽകുന്ന എന്തു മൊഴിയും അതുകൊണ്ടുതന്നെ ഏറെ നിർണായകമാണ്.

അങ്ങനെ തെറ്റു പറ്റുമോ ?

‘ഒരു തെറ്റു പറ്റി’ എന്നു നവീൻ ബാബു പറഞ്ഞിട്ടുണ്ടെങ്കിൽ അതെന്തായിരിക്കും ? 36 വർഷത്തെ സർവീസിൽ ഒരിക്കലും അഴിമതി ആരോപണങ്ങളിൽപെട്ടിട്ടില്ലാത്ത ഉദ്യോഗസ്ഥനാണ് നവീൻ ബാബു. നിസ്സാര ആരോപണമെങ്കിലും ഉയർന്നിരുന്നെങ്കിൽ ആ ചരിത്രം സിപിഎമ്മിന്റെ സംഘടനാബലവും അധികാരവും ഉപയോഗിച്ച് ഇതിനകം ചർച്ചയാക്കുമായിരുന്നു. കൈക്കൂലി വാങ്ങുന്നതുപോലെയുള്ള തെറ്റു സംഭവിച്ചാൽ അതു മേലുദ്യോഗസ്ഥനു മുന്നിൽ ഏറ്റുപറയുമോ എന്ന ചോദ്യവും ഉയരുന്നു. കലക്ടറുടെ മൊഴിക്കു പിന്നിൽ സിപിഎമ്മാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗേ‍ാപാൽ ആരോപിച്ചു.

ഇരട്ട നിലപാട് തുടർന്ന് സിപിഎം

ദിവ്യയ്ക്കെതിരെ നടപടി വേണമെന്ന് ഇന്നലെ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആരും ആവശ്യപ്പെട്ടില്ല. അതേസമയം, ദിവ്യ ചെയ്തതു തെറ്റാണെന്നും അവരെ പൂർണമായി തള്ളിപ്പറയുന്നുവെന്നുമാണു മന്ത്രി എം.ബി.രാജേഷ് പത്തനംതിട്ടയിൽ പറഞ്ഞത്. നവീൻ പറഞ്ഞെന്ന രീതിയിൽ വന്ന മൊഴി കലക്ടറെക്കൊണ്ടു പറയിപ്പിച്ചതാണെന്നും കലക്ടറെ മാറ്റിനിർത്തി അന്വേഷിക്കാതെ സത്യം പുറത്തുവരില്ലെന്നും പത്തനംതിട്ടയിലെ സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പ്രതികരിച്ചു.

സത്യം സത്യമായി പറയാതിരിക്കാനാവില്ല. അന്നു നടന്ന കാര്യങ്ങൾ തുടക്കം മുതൽ അവസാനം വരെ പറഞ്ഞിട്ടുണ്ട്. എഡിഎം 9 മാസം കൂടെയുണ്ടായിരുന്നു. നേരിട്ടുള്ള അനുഭവങ്ങൾ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

English Summary:

Collector's statement will help PP Divya