കണ്ണൂർ/പാലക്കാട്/പത്തനംതിട്ട ∙ അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പി. ദിവ്യയെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ രണ്ടാഴ്ചയ്ക്കിടെ പൊലീസ് ഒരു നീക്കവും നടത്തിയിരുന്നില്ല. ദിവ്യയെ തേടി ഒരു തവണയാണ് പൊലീസ് അവരുടെ വീട്ടിലെത്തിയത്. ദിവ്യ സ്ഥലത്തില്ലെന്ന ഭർത്താവിന്റെ മറുപടി കേട്ടു നിഷ്കളങ്കതയോടെ അവർ മടങ്ങുകയും ചെയ്തു. എ‍‍ഡിഎമ്മിന്റെ മരണശേഷം 2 ദിവസം സ്വന്തംവീട്ടിലായിരുന്ന ദിവ്യ പിന്നീട് ചൊവ്വാഴ്ച വരെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇത്രയും ദിവസം ദിവ്യ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതോടെ, ദിവ്യയുടെ ഒളിത്താവളം അറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ലെന്നു വ്യക്തമായി. നേരത്തേ തയാറാക്കിയ തിരക്കഥപ്രകാരം ചൊവ്വാഴ്ച ഉച്ചയോടെ അസിസ്റ്റന്റ് കമ്മിഷണർ വഴിയിൽ കാത്തുനിന്ന് ദിവ്യയെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. കോടതിയിൽ കീഴടങ്ങാനായിരുന്നു ദിവ്യയുടെ പദ്ധതിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് പൊലീസിനുമുന്നിലായി. ദിവ്യയ്ക്ക് ഒരു വിഷമവും ഉണ്ടാകാത്തവിധത്തിൽ പൊലീസ് അതു സാധ്യമാക്കിക്കൊടുക്കുകയും ചെയ്തു.

ADVERTISEMENT

രാഹുലിനെ പിടിക്കാൻ ‘കമാൻഡോ ഓപ്പറേഷൻ’

നേതാവിന്റെ കൊടി മാറുമ്പോൾ പൊലീസിന്റെ രീതിയും മാറും. ഇക്കഴിഞ്ഞ ജനുവരിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത് കമാൻഡോ ഓപ്പറേഷൻ മാതൃകയിലായിരുന്നു. 

പുലരുംമുൻപു വീടുവളഞ്ഞ്, ഉറങ്ങുകയായിരുന്ന രാഹുലിനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് ഡിസംബർ 20ന് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമത്തിനു നേതൃത്വം കൊടുത്തു, തടയാൻ രാഹുൽ ശ്രമിച്ചില്ല, പൊതുമുതൽ നശിപ്പിച്ചു എന്നിവയായിരുന്നു രാഹുലിനെതിരായ കേസ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഒന്നാം പ്രതിയായ കേസിൽ നാലാം പ്രതിയാണു രാഹുൽ.

വ്യാജ സർട്ടിഫിക്കറ്റ്: വിദ്യയുടെ രേഖ നോക്കിയില്ല; കുറ്റപത്രവുമില്ല

ADVERTISEMENT

പാലക്കാട് അട്ടപ്പാടി ഗവ.കോളജിൽ ഗെസ്റ്റ് അധ്യാപിക നിയമനത്തിനു എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ വ്യാജരേഖ ഹാജരാക്കിയെന്ന കേസിൽ 16 മാസമായിട്ടും പൊലീസ് കുറ്റപത്രം നൽകിയിട്ടില്ല. സർട്ടിഫിക്കറ്റിലെ സീലും ഒപ്പും വ്യാജമാണോ എന്ന് ഉറപ്പിക്കാനുള്ള ഫൊറൻസിക് പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. എന്നാൽ, ഇവ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടേയില്ലെന്നു വിവരമുണ്ട്. എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയെന്ന സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു 16 ദിവസത്തിനു ശേഷമായിരുന്നു അറസ്റ്റ്. കാസർകോട് കരിന്തളം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലും സമാനകേസിൽ വിദ്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചു.

മുകേഷിന്റെ അറസ്റ്റ്; ദേ വന്നു, ദാ പോയി

നടിയെ പീഡിപ്പിച്ചെന്ന കേസിൽ സിപിഎം എംഎൽഎ എം.മുകേഷിനെ ഒരാഴ്ചമുൻപ് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടതു ഞൊടിയിടയിലാണ്. അറസ്റ്റ് വിവരം പുറത്തറിയാതിരിക്കാൻ നടപടികൾ മിന്നൽവേഗത്തിൽ പൂർത്തിയാക്കി. ഈ മാസം 21ന് രാത്രി 7 മണിക്ക് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലായിരുന്നു അറസ്റ്റ്. 

രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ.ഫിറോസ്

ADVERTISEMENT

സെക്രട്ടേറിയറ്റ് നടയിലെ മാർച്ചിൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെയും യൂത്ത് ലീഗ് അധ്യക്ഷൻ പി.കെ.ഫിറോസിനെയും അന്നുതന്നെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. 8 ദിവസം ജയിലിൽ.

മുൻ എംഎൽഎ പി.സി.ജോർജ്

വർഗീയ വിദ്വേഷം പരത്തുന്ന പരാമർശം നടത്തിയ കേസിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് അന്നു തന്നെ പൂഞ്ഞാറിലെത്തി അറസ്റ്റ് ചെയ്തു. സരിതാ നായരുടെ പരാതിയിലും സമാന രീതിയിൽ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്തു.

English Summary:

Police Inaction or Political Protection? CPM Leader Evades Arrest for Weeks Despite Known Whereabouts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT