അയിത്താചരണത്തിന് എതിരെയും വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയും വൈക്കം സത്യഗ്രഹം നടന്ന അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലാണ് ആ സത്യഗ്രഹംപോലെതന്നെ ശ്രദ്ധേയമായ സവർണജാഥയും നടന്നത്. ജാതീയമായ അയിത്തം ഹൈന്ദവരുടെ അവകാശമാണെന്നും അതു സംരക്ഷിക്കണമെന്നും യാഥാസ്ഥിതിക സവർണനേതാക്കൾ അധികാരികളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണു സവർണഹിന്ദുക്കളുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി വൈക്കം മുതൽ തിരുവനന്തപുരം വരെ സവർണജാഥ നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറു വർഷം മുൻപ് ഇന്നേ ദിവസം (1924 നവംബർ ഒന്നിന്) മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ പുറപ്പെട്ടു. മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്ന വൈക്കം സത്യഗ്രഹത്തിന്റെ നായകൻ ടി.കെ.മാധവനായിരുന്നെങ്കിലും പുരോഗമനചിന്താഗതിക്കാരായ അനേകം സവർണ–അവർണ നേതാക്കൾ ആ ഐതിഹാസിക പ്രക്ഷോഭത്തിൽ പങ്കാളികളായി.

ADVERTISEMENT

1924 ഏപ്രിലിൽ ആരംഭിച്ച സത്യഗ്രഹം ആറേഴു മാസം പിന്നിട്ടിട്ടും, ആവശ്യങ്ങൾ അംഗീകരിക്കുമെന്ന ഒരു സൂചനയും ഭരണകൂടത്തിൽ നിന്നുണ്ടാകാതിരുന്ന സാഹചര്യത്തിലാണു നവംബറിൽ സവർണജാഥ നടക്കുന്നത്. അനേകം നമ്പൂതിരി, നായർ സമുദായാംഗങ്ങൾ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ജാഥയ്ക്കു നൽകിയ സ്വീകരണവും പിന്തുണയും അവിശ്വസനീയമായിരുന്നു.

യാഥാസ്ഥിതികരുടെ അഭിപ്രായങ്ങൾക്കു മാത്രം വിലകൽപിച്ചിരുന്ന രാജാധികാരത്തിന്റെ നിലപാടിനൊപ്പമല്ല പ്രജകളെന്നു സവർണജാഥ തെളിയിച്ചു. താണജാതിയിൽപെട്ടവർക്കു വൈക്കം ക്ഷേത്രത്തിനടുത്തുള്ള വഴികളിലൂടെ നടക്കാൻ അനുവാദമില്ലാത്തതിനു സവർണർ എന്തിനാണു പ്രതിഷേധിക്കുന്നതെന്ന സങ്കുചിത ചോദ്യം അന്നത്തെ സമൂഹത്തിൽ ചോദിച്ചിരുന്നതു കുറെ യാഥാസ്ഥിതികർ മാത്രമാണെന്നു സവർണജാഥ സ്ഥാപിച്ചു.

ADVERTISEMENT

അത് അവർണരുടെ മാത്രം ആവശ്യമോ അവകാശമോ അല്ല, സകല മനുഷ്യരുടെയും ആഗ്രഹവും അഭിപ്രായവുമാണെന്ന മനുഷ്യാവകാശ സന്ദേശമാണു സവർണജാഥയുടെ ചരിത്രപ്രാധാന്യം.

വൈക്കം സത്യഗ്രഹത്തിന്റെ ആരംഭത്തിൽതന്നെ മന്നത്തു പത്മനാഭനും കേളപ്പനും കെ.പി.കേശവമേനോനുമൊക്കെ സജീവമായിരുന്നു. സവർണജാഥ നടന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, വൈക്കം സത്യഗ്രഹത്തിലെ സവർണസാന്നിധ്യം ഔപചാരിക പങ്കാളിത്തം മാത്രമായേ പരിഗണിക്കപ്പെടുമായിരുന്നുള്ളൂ. സവർണരുടെ ഉദ്ദേശ്യശുദ്ധിയും സത്യഗ്രഹത്തിന്റെ ആശയശുദ്ധിയും സമന്വയിച്ചപ്പോഴാണു സവർണജാഥ യാഥാർഥ്യമായത്.

ADVERTISEMENT

ഇരുപത്തയ്യായിരം സവർണർ ഒപ്പിട്ട് തിരുവിതാംകൂറിന്റെ അന്നത്തെ ഭരണാധികാരി റീജന്റ് മഹാറാണി സേതു ലക്ഷ്മി ബായിക്കു സമർപ്പിച്ച നിവേദനത്തിലെ ആവശ്യം വൈക്കത്തെ വഴികൾക്കപ്പുറത്തേക്ക് ആ സത്യഗ്രഹത്തെ കൊണ്ടുപോയി. ‘ജാതി- വിശ്വാസ ഭേദങ്ങൾ കണക്കിലെടുക്കാതെ വൈക്കം ക്ഷേത്രമതിലിനു ചുറ്റുമുള്ള വഴികളും രാജ്യത്തിന്റെ ഇതരസ്ഥലങ്ങളിലുള്ള സമാനമായ നടവഴികളും അവിടുത്തെ എല്ലാ പ്രജകൾക്കുമായി തുറന്നിടണം’ എന്നതായിരുന്നു നിവേദനത്തിലെ ആവശ്യം.

ക്ഷേത്രവഴികൾ അവർണർക്കുവേണ്ടി തുറന്നുകിട്ടണമെന്ന വൈക്കം സത്യഗ്രഹത്തിന്റെ ആവശ്യം ഭാവിയിൽ എല്ലാ ഹൈന്ദവമത വിശ്വാസികൾക്കും ജാതിഭേദമില്ലാതെ ക്ഷേത്രപ്രവേശനം എന്ന ആശയത്തിലേക്ക് ഉയർത്തിയതിലും സവർണജാഥയ്ക്കു സൂക്ഷ്മവും കൃത്യവുമായ പ്രേരണാശക്തി ചെലുത്താനായി. ജാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനോട് അവർണർക്കു മാത്രമല്ല സവർണർക്കും എതിർപ്പുണ്ടെന്ന സന്ദേശവും സത്യവും ഭരണകൂടത്തോട് ആദ്യം വിളിച്ചുപറഞ്ഞു എന്നതാണ് സവർണജാഥയുടെ ചരിത്രനേട്ടം.

വിവേചനവും അവകാശനിഷേധവും അനുഭവിക്കുന്ന വിഭാഗങ്ങൾക്കുവേണ്ടി, ആ അവകാശങ്ങൾ അനുഭവിക്കുന്നവർ മുന്നിട്ടിറങ്ങുകയും ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന സംസ്കാരം കേരളത്തിനുമാത്രം അവകാശപ്പെട്ടതാണെന്നു പറയാം. സമാനമായ ചരിത്രം മറ്റെങ്ങും കാണാനില്ല. ഭരണകൂടം അനുകൂലമല്ലെന്ന് അറിഞ്ഞിട്ടും, അവർണരുടെ ആവശ്യത്തെ തങ്ങൾ അനുകൂലിക്കുന്നെന്നു പ്രഖ്യാപിക്കുക മാത്രമല്ല, ഇരുനൂറു കിലോമീറ്റർ ജാഥ നടത്തുകയും നിവേദനം റീജന്റിനു നൽകുകയും ചെയ്ത കർമധീരത അസാധാരണമാണ്.

സ്വന്തം ആവശ്യങ്ങൾക്കായി മാത്രം സമരവും പ്രതിഷേധവും ജാഥയും ഹർത്താലുമൊക്കെ സർവസാധാരണമായിക്കഴിഞ്ഞ വർത്തമാനകാലത്തിന്റെ സ്വാർഥതയുടെ നീതിശാസ്ത്രത്തിനു സവർണജാഥയുടെ അർഥലാവണ്യം അന്യമായാൽ അദ്ഭുതമില്ല. ആശയങ്ങളുടെ ആർജവം പൊതുജീവിതത്തെ നയിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു എന്നോർക്കാൻ കഴിയുന്നതേ ഭാഗ്യം.

സവർണജാഥ വൈക്കം സത്യഗ്രഹത്തിന്റെ അനുബന്ധ പ്രവർത്തനം എന്ന നിലയ്‌ക്കാണു ചരിത്രം അടയാളപ്പെടുത്തുന്നത്. വാസ്തവത്തിൽ അതു മാത്രമാണോ? അവർണരുടെ മനുഷ്യാവകാശം ഒരു സമൂഹത്തിന്റെ മുഴുവൻ ആവശ്യമാണെന്നു വിളംബരം ചെയ്യാൻകൂടി ആ ജാഥയ്ക്കു സാധിച്ചു. അപ്രിയ യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടയ്ക്കാനും അവയെ വിലകെടുത്തിക്കാണാനുമുള്ള ഭരണകൂടങ്ങളുടെ സഹജശീലത്തെ ഉലച്ചുകളഞ്ഞതിലും സവർണജാഥയ്ക്ക് അനന്യമായ ദൗത്യം നിർവഹിക്കാനായി. കേരളത്തിന്റെ പൊതുമനസ്സിലെ പുരോഗമനോന്മുഖതയാണ് ജാഥയ്ക്ക് ഊർജം പകർന്നത്.

ആ പുരോഗമനവാഞ്ഛ തിരിച്ചറിഞ്ഞ ചിത്തിര തിരുനാൾ മഹാരാജാവ് പന്ത്രണ്ടു വർഷം കഴിഞ്ഞപ്പോൾ ക്ഷേത്ര പ്രവേശന വിളംബരത്തിൽ തുല്യം ചാർത്തി. ക്ഷേത്രപ്രവേശനം സമൂഹത്തിന്റെ ആവശ്യവും ആഗ്രഹവും അവകാശവുമാണെന്നു രാജാധികാരത്തെ ബോധ്യപ്പെടുത്തിയ സവർണജാഥ ചരിത്രത്തിലെ അപൂർവതയും മലയാളിയുടെ അഭിമാനവുമാണ്. (മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല മുൻ വിസിയുമായ ലേഖകൻ കവിയും ഗാനരചയിതാവുമാണ്)

English Summary:

100 years of Savarna Jatha in memory of Savarna leaders

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT